അല്‍ ഖൈല്‍ റോഡില്‍ നിന്ന് ഫൈനാന്‍ഷ്യല്‍ സെന്‍റര്‍ റോഡു വരെ പുതിയ പാലം വരുന്നു; നീളം 920 മീറ്റര്‍

ദുബൈ:  അല്‍ഖൈല്‍ റോഡില്‍ നിന്ന് ഫൈനാന്‍ഷ്യല്‍ സെന്‍റര്‍ റോഡുവരെ പാലം പണിയുന്നതിനുള്ള കരാര്‍ ആര്‍.ടി.എ ഉറപ്പിച്ചു. 12 കോടി ദിര്‍ഹം ചെലവഴിക്കുന്ന പദ്ധതി അടുത്തവര്‍ഷമാദ്യം പൂര്‍ത്തിയാകുമെന്ന് ആര്‍.ടി.എ ചെയര്‍മാന്‍ മത്താര്‍ അല്‍ തായര്‍ പറഞ്ഞു. 11 മുതല്‍ 15 വരെ മീറ്റര്‍ വീതിയും 920 മീറ്റര്‍ നീളവുമുള്ള പാലം രണ്ടുവരി പാതയോടു കൂടിയതായിരിക്കും. നിര്‍ദിഷ്ട ദുബൈ വാട്ടര്‍ കനാലിന് കുറുകെയായിരിക്കും പാലം പണിയുക. റാസല്‍ഖോര്‍ റോഡും അല്‍ ഖൈല്‍ റോഡും കൂടിച്ചേരുന്ന ഇന്‍റര്‍സെക്ഷനില്‍ നിന്ന് ആരംഭിക്കുന്ന പാലം നഗരഗതാഗതം സുഗമമാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. 
ദുബൈ-അല്‍ഐന്‍ റോഡില്‍ നിന്ന് അല്‍ഖൈല്‍ റോഡിലേക്കുള്ള ഗതാഗതം എളുപ്പമാക്കുന്ന പാലം നിലവിലെ റോഡിന്‍െറ 480  മീറ്റര്‍ നീളത്തോളം രണ്ടുവരി കൂടി ചേര്‍ത്ത് വീതി കൂട്ടുമെന്നും അല്‍ തായര്‍ പറഞ്ഞു. ദുബൈ മാളിന്‍െറ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇമാര്‍ പ്രോപ്പര്‍ട്ടീസിന്‍െറ സഹകരണത്തോടെയാണ് പുതിയ പാലം പണിയുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.