ദുബൈ: പുതുവത്സര ദിനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച ബര്‍ദുബൈയിലെ ശിവ, ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ ദര്‍ശനം തേടാന്‍ എത്തിയവരുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
പുതിയ വര്‍ഷം ഐശ്വര്യ പൂര്‍ണമാകാന്‍ വേണ്ടിയാണ് ആദ്യ ദിനത്തില്‍ തന്നെ ഭക്തര്‍ തൊഴാനും പൂജാ കര്‍മ്മങ്ങള്‍ക്കുമായി ക്ഷേത്രത്തിലത്തെിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെ തന്നെ ആളുകളുടെ പ്രവാഹമായിരുന്നു. നാലര മണിക്ക് ക്ഷേത്ര നട തുറക്കുമ്പോഴേക്കും ക്ഷേത്ര പരിസരം ജന നിബിഡമായിരുന്നു. നീണ്ട ക്യുവാണ് പ്രത്യക്ഷപ്പെട്ടത്. വിവിധ എമിറേറ്റുകളില്‍ നിന്നായി ആയിരകണക്കിന് പേരാണ് എത്തിയത്. വൈകീട്ടോടെയാണ് തിരക്കിന് കുറവുണ്ടായത്. പുഷ്പങ്ങളും പൂജാദ്രവ്യങ്ങളും വില്‍ക്കുന്ന കടകളിലും സൂചികുത്താനിടമില്ലാത്ത വിധം ഭക്തര്‍ നിറഞ്ഞു. അവധി ദിനത്തില്‍ പുതുവത്സര ദിനം എത്തിയത് ഭക്തര്‍ക്ക് ഏറെ ഗുണം ചെയ്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.