ഹത്തയില്‍ റീ ചാര്‍ജ് സംവിധാനം ഇല്ലാത്തത് പ്രയാസമാകുന്നു

ഷാര്‍ജ: ദുബൈയിലെ പ്രധാന വിനോദ സഞ്ചാര മേഖലയായ ഹത്തയിലെ പ്രധാന ബസ് സ്റ്റേഷനില്‍ നോല്‍ കാര്‍ഡ് റീചാര്‍ജ് ചെയ്യാനുള്ള സംവിധാനം ഇല്ലാത്തത് യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നു. യാത്രക്കാര്‍ക്ക് എല്ലാ വിധ സൗകര്യവും ഇവിടെ ഉണ്ട്. എന്നാല്‍ കാര്‍ഡ് റീ ചാര്‍ജ് ചെയ്യാനുള്ള യന്ത്രം ഇവിടെ സ്ഥാപിച്ചിട്ടില്ല. സ്റ്റേഷന്‍ മാസ്റ്ററുടെ ആപ്പീസിലും ഇതിനുള്ള സൗകര്യമില്ല. ദിനംപ്രതി നിരവധി പേരാണ് ബസ് മാര്‍ഗം ഹത്തയിലേക്ക് വരികയും പോവുകയും ചെയ്യുന്നത്. ടാക്സികള്‍ ഇവിടെ പരിമിതമാണ്. 10 ദിര്‍ഹമാണ് ഹത്തയിലേക്കുള്ള നിരക്ക്. തിരിച്ച് ദുബൈയിലേക്കും 10 ദിര്‍ഹമാണ് ബസ്നിരക്ക്. സബ്ക്കയില്‍ നിന്ന് ഹത്തയിലേക്ക് പോകുന്നവര്‍ അവിടെ നിന്ന് തിരിച്ച് വരാനുള്ള പണം കൂടി കാര്‍ഡില്‍ കരുതണം. മറ്റ് മാര്‍ഗങ്ങളിലൂടെ ഹത്തയിലേക്ക് പോയി ബസില്‍ തരിച്ച് വരാന്‍ ആഗ്രഹിക്കുന്നവരും കാര്‍ഡില്‍ മുന്‍കൂറായി പണം കരുതിയിരിക്കണം. മദാം-ഹത്ത പാത ജി.സി.സിക്കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയതിനാല്‍ ഇപ്പോള്‍ ഫില്ലി, മലീഹ വഴിയാണ് ബസും മറ്റ് വാഹനങ്ങളും പോകുന്നത്. രണ്ട് മണിക്കൂര്‍ ഇടവിട്ടാണ് ബസുകള്‍ സേവനം നടത്തുന്നത്. നേരത്തെയിത് ഒരു മണിക്കൂര്‍ ഇടവിട്ടായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.