ദുബൈ: മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപ്പിച്ച പത്താമത് സീതിഹാജി സ്മാരക ഫുട്ബാള്‍ ടൂര്‍ണമെന്‍റ് കിരീടം ഫാസ്ട്രാക് സൈക്കോ സ്വന്തമാക്കി. പ്രമുഖരായ 16 ടീമുകള്‍ ദുബൈ സ്കൗട്ട് മിഷന്‍ ഗ്രൗണ്ടില്‍ കിരീടത്തിനായി അങ്കത്തിനിറങ്ങിയപ്പോള്‍ ആവേശം പകരാന്‍ കാണികളും തടിച്ചുകൂടി.
ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തില്‍ നടന്ന ടൂര്‍ണമെന്‍റിന്‍െറ ഫൈനലില്‍ ഫാസ്റ്റ്ട്രാക് സൈക്കോ 3-0ന് ഇ.ടി.എ തിരൂര്‍ക്കാടിനെയാണ് തോല്‍പ്പിച്ചത്. ടൂര്‍ണമെന്‍റിലെ മികച്ച കളിക്കാരനായി ഫാസ്റ്റ്ട്രാക് സൈക്കോയുടെ നിഖില്‍ സാബുവിനെയും ഗോള്‍കീപ്പറായി എ.എ.കെ ഇന്‍റര്‍നാഷണല്‍ ടീമിലെ ഹാഷിമിനെയും തെരഞ്ഞെടുത്തു. ലൂസേഴ്സ് ഫൈനലില്‍ എ.എ.കെ ഇന്‍്റര്‍നാഷണല്‍, കാലികറ്റ് ബ്രദേഴ്സിനെ തോല്‍പ്പിച്ച് മൂന്നാം സ്ഥാനക്കാരായി.
നേരെത്തെ സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം സി.പി ജോണ്‍ ടൂര്‍ണമെന്‍റ് ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്ക് നൗഷാദും റണ്ണേഴ്സ് അപ്പിന് ത്വല്‍ഹത്തും ട്രോഫി സമ്മാനിച്ചു. മറ്റു ട്രോഫികള്‍ അഹമദ് കുട്ടി മദനി, ചെമ്മുക്കന്‍ യാഹുമോന്‍,മുസ്തഫ തിരൂര്‍,ആര്‍.ശുക്കൂര്‍ ,പി.വി നാസര്‍, മുസ്തഫ വേങ്ങര, ഇ.ആര്‍ അലി മാസ്റ്റര്‍,ഒ.ടി സലാം,ഹംസു കാവണ്ണയില്‍,കുഞ്ഞുമോന്‍ എരമംഗലം, നിഹ്മത്തുള്ള മങ്കട,കെ.എം.ജമാല്‍, വി.കെ റഷീദ്, ജലീല്‍ കൊണ്ടോട്ടി, മുഹമ്മദ് വെട്ടുകാട്, ഷാനവാസ് എന്നിവര്‍ നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.