അബൂദബി: പ്രമുഖ രജിസ്റ്റേഡ് സംഘടനയായ അബൂദബി ഇന്ത്യ സോഷ്യല്‍ ആന്‍റ് കള്‍ച്ചറല്‍ സെന്‍ററിന്‍െറ (ഐ.എസ്.സി) ജനറല്‍ ബോഡി യോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും വ്യാഴാഴ്ച രാത്രി നടന്നു. എം. തോമസ് വര്‍ഗീസിനെ പ്രസിഡന്‍റും ജോണ്‍ പി. വര്‍ഗീസിനെ ജനറല്‍ സെക്രട്ടറിയും എന്‍.കെ. ഷിജില്‍ കുമാറിനെ ട്രഷററും ആയി തെരഞ്ഞെടുത്തു. പ്രസിഡന്‍റ്, ട്രഷറര്‍ അടക്കം ആറ് സ്ഥാനങ്ങളിലേക്കുള്ള ഭാരവാഹികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. കെ.എം. സന്തോഷ് (അസി. ജന. സെക്രട്ടറി), ലിംസണ്‍ കെ.ജേക്കബ് (അസി.ട്രഷറര്‍), കെ.ടി.പി രമേശന്‍ (വിനോദ വിഭാഗം അസി. സെക്രട്ടറി), എ.എം.നിസാര്‍ (കായിക വിഭാഗം സെക്രട്ടറി) എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച ജോണ്‍ പി. വര്‍ഗീസ് 251 വോട്ടിന്‍െറ ഭൂരിപക്ഷത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടത്. 571 വോട്ടുകളാണ് ജോണ്‍ നേടിയത്. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സര രംഗത്തുണ്ടായിരുന്ന അഞ്ച് പേരില്‍ രാജന്‍ സക്കറിയ 290 വോട്ടുകള്‍ നേടി 66 വോട്ടിന്‍െറ ഭൂരിപക്ഷത്തോടെ വിജയിച്ചു. വിനോദവിഭാഗം സെക്രട്ടറിയായി ജോജോ അമ്പൂക്കനെ തിരഞ്ഞെടുത്തു. 500 വോട്ട് നേടിയ ജോജോക്ക് 111 വോട്ടിന്‍െറ ഭൂരിപക്ഷമാണുള്ളത്. സാഹിത്യവിഭാഗം സെക്രട്ടറിയായി 163 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ജയദേവന്‍ രാവരി വീട്ടില്‍ വിജയിച്ചു. 524 വോട്ടുകളാണ് ജയദേവന്‍ നേടിയത്.
കായിക വിഭാഗം അസിസ്റ്റന്‍റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ.ആര്‍.പ്രകാശന് 117 വോട്ടിന്‍െറ ഭൂരിപക്ഷം ലഭിച്ചു. തെരഞ്ഞെടുപ്പിന് മുന്‍പ് നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ഓഡിറ്ററായി അലോക് തുതേജയെ നാമനിര്‍ദേശം നല്‍കുകയും പുതിയ ഭരണസമിതിയുടെ അംഗീകാരത്തോടെ ഓഡിറ്ററായി തെരഞ്ഞെടുക്കുകയും ചെയ്തു. മന്ത്രാലയം പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് വോട്ടെടുപ്പും വോട്ടെണ്ണലും നടന്നത്. ആയിരത്തോളം അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്. ഫെബ്രുവരി 27ന് രാത്രി എട്ടിന് ഐ.എസ്.സിയില്‍ നടക്കുന്ന ചടങ്ങില്‍ പുതിയ ഭരണ സമിതി ചുമതലയേല്‍ക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.