Posted On
date_range Updated On
date_range അല്‍ മജാസില്‍ ചൈനീസ് ഉത്സവം
ഷാര്‍ജ: അവധിയില്ലാതെ ആഘോഷങ്ങള്‍ നടക്കുന്ന ഷാര്‍ജ അല്‍ മജാസില്‍ ചൈനീസ് ഉത്സവം എത്തുന്നു. 23 മുതല്‍ 27 വരെ നീളുന്ന ഉത്സവത്തില്‍ അല്‍ മജാസ് ഇതുവരെ കാണാത്ത അത്യപൂര്‍വ കാഴ്ച്ചകളും ആഘോഷങ്ങളുമാണ് നടക്കാന്‍ പോകുന്നത്.
അല്‍ മജാസിലെ വര്‍ണപൊലിമയാര്‍ന്ന സ്ഥിരം കാഴ്ച്ചകള്‍ക്കൊപ്പം ഡ്രാഗണ്‍ നൃത്തം, റിബ്ബണ്‍ ഡാന്‍സ്, ലയണ്‍ ഡാന്‍സ്, വീണ വാദനം, വിശറി നൃത്തം തുടങ്ങിയ ചൈനീസ് കലാരൂപങ്ങള്‍ അരങ്ങേറും. അല്‍ മജാസിലെ പൂവള്ളികുടിലുകളുടെ മാതൃകയില്‍ ചൈനീസ് ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടകളും സജ്ജീകരിക്കും. ഖാലിദ് തടാകത്തില്‍ കൂറ്റന്‍ അലകള്‍ തീര്‍ത്ത് ഡ്രാഗണ്‍ ബോട്ട് റൈസും നടക്കും.
യു.എ.ഇയില്‍ തന്നെ ഇതുപോലൊരു ചൈനീസ് ഉത്സവം ആദ്യമായാണ് നടക്കുന്നതെന്ന് അല്‍ മജാസ് വാട്ടര്‍ഫ്രണ്ട് പാര്‍ക്ക് മാനേജര്‍ മുഹമദ് ഫാദില്‍ ആല്‍ മസ്റൂയി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.