അബൂദബി: യു.എ.ഇ ബഹിരാകാശ ഏജന്‍സിയുടെയും അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെയും ഉന്നത ഉദ്യോഗസ്ഥര്‍ അബൂദബിയില്‍ കൂടിക്കാഴ്ച നടത്തി. യു.എ.ഇ ബഹിരാകാശ ഏജന്‍സിയുടെ അബൂദബിയിലെ ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയില്‍ നാസയില്‍ നിന്നുള്ള പ്രതിനിധി സംഘമാണ് പങ്കെടുത്തത്.
യു.എ.ഇയുടെ ചൊവ്വാദൗത്യമായ ‘ഹോപ് പ്രോബ്’ അടക്കമുള്ളവയിലെ സഹകരണം സംബന്ധിച്ചാണ് ചര്‍ച്ച ചെയ്തത്. വിവര കൈമാറ്റം, സാങ്കേതിക- പരിശീലന വിവരങ്ങള്‍, ഗ്രൗണ്ട് സ്റ്റേഷന്‍ വികസിപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങളിലും ഭാവിയില്‍ സഹകരിക്കാവുന്ന മേഖലകള്‍ സംബന്ധിച്ചും നാസ- യു.എ.ഇ സംഘങ്ങള്‍ ചര്‍ച്ചകള്‍ നടത്തി.
ലോകത്തിലെ വിവിധ രാജ്യങ്ങളിലെ ബഹിരാകാശ ഏജന്‍സികളുമായി യു.എ.ഇ ശക്തമായ ബന്ധം സ്ഥാപിക്കുന്നുണ്ടെന്നും രാജ്യത്ത് ബഹിരാകാശ മേഖല വളര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള തന്ത്രപ്രധാന പദ്ധതികള്‍ക്ക് പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും യു.എ.ഇ സ്പേസ് ഏജന്‍സി ഡയറക്ടര്‍ ജനറല്‍ ഡോ. മുഹമ്മദ് അല്‍ അഹ്ബാബി പറഞ്ഞു. ചൊവ്വാ ദൗത്യമായ ‘ഹോപ്പ് പ്രോബ്’ വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ സംബന്ധിച്ച് നാസ പ്രതിനിധി സംഘവുമായി ചര്‍ച്ച നടത്തി. ഇത്തരം പദ്ധതികള്‍ വികസിപ്പിക്കുന്നതിലും പ്രാവര്‍ത്തികമാക്കുന്നതിലും നാസക്ക് മികച്ച റെക്കോഡാണ് ഉള്ളത്.
ചൊവ്വാ ദൗത്യത്തോടെ ബഹിരാകാശ മേഖലയില്‍ മുന്‍നിര രാജ്യങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിക്കാന്‍ യു.എ.ഇക്കാകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.