ഡി.പി.വേള്‍ഡ് ഇന്ത്യയില്‍ 100 കോടി ഡോളര്‍ കൂടി നിക്ഷേപിക്കും

ദുബൈ: ഇന്ത്യയില്‍ 100 കോടി ഡോളറിന്‍െറ പുതിയ നിക്ഷേപം നടത്താന്‍ പ്രമുഖ തുറമുഖ നടത്തിപ്പുകാരായ ദുബൈ പോര്‍ട്ട് വേള്‍ഡ് (ഡി.പി.വേള്‍ഡ്) ഒരുങ്ങുന്നു. 
കഴിഞ്ഞദിവസം മുംബൈയില്‍ ജവഹര്‍ലാല്‍ നെഹ്റു തുറമുഖത്തെ നവീകരിച്ച ഡി.പി.വേള്‍ഡ് നവ ശേവ കണ്ടെയിനര്‍ ബര്‍ത്തിന്‍െറ ഉദ്ഘാടന ചടങ്ങില്‍ ഗ്രൂപ്പ് സി.ഇ.ഒയും ചെയര്‍മാനുമായ സുല്‍ത്താന്‍ അഹ്മദ് ബിന്‍ സുലായെം അറിയിച്ചതാണ് ഇക്കാര്യം. നിലവില്‍ 120 കോടി ഡോളര്‍ ഡി.പി വേള്‍ഡ് ഇന്ത്യയില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ആറു തുറമുഖങ്ങളുടെ നടത്തിപ്പ് കരാര്‍ ഡി.പി.വേള്‍ഡിനുണ്ട്. ആകെ വിപണി വിഹിതത്തിന്‍െറ 30 ശതമാനത്തോളം വരുമിത്.
ഇതിന് പുറമെയാണ് പുതിയ നിക്ഷേപ സാധ്യതകള്‍ കമ്പനി തേടുന്നത്. നിലവിലുള്ള ബ്രൗണ്‍ഫീല്‍ഡ് കണ്ടെയിനര്‍ ടെര്‍മിനല്‍ വികസിപ്പിക്കുന്നതിനോ ദീര്‍ഘകാല ഗ്രീന്‍ഫീല്‍ഡ് കണ്ടെയിനര്‍ ടെര്‍മിനല്‍ നടത്തിപ്പ് ഏറ്റെടുക്കുന്നതിനോ കണ്ടെയിനര്‍ ഡിപ്പോ സ്ഥാപിക്കുന്നതിനോ ആയിരിക്കും പുതിയ നിക്ഷേപം നടത്തുക. എന്നാല്‍ ഇതിന്‍െറ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ചെയര്‍മാന്‍ തയാറായില്ല. നിക്ഷേപിക്കേണ്ട മേഖലകള്‍ കണ്ടത്തെിയിട്ടുണ്ടെങ്കിലും വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ സമയമായിട്ടില്ളെന്ന് അദ്ദേഹം പറഞ്ഞു.കാര്യക്ഷമത വര്‍ധിപ്പിക്കാന്‍  ഇന്ത്യയെ കൂടുതല്‍ സഹായിക്കുന്നതായിരിക്കും ഡി.പി വേള്‍ഡിന്‍െറ നിക്ഷേപം. ലോകത്തെ അതവേഗം വളരുന്ന ശക്തമായ സമ്പദ്ഘടനയായ ഇന്ത്യ സമുദ്രകടത്ത് മേഖലയില്‍ വലിയ സാധ്യതകളാണ് തുറന്നിടുന്നതെന്ന് അദേഹം പറഞ്ഞു. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനാണ് ഡി.പി.വേള്‍ഡ് നവ ശേവ കണ്ടെയിനര്‍ ബര്‍ത്തിന്‍െറ ഉദ്ഘാടനം വെള്ളിയാഴ്ച നിര്‍വഹിച്ചത്.
കൊച്ചി, മുന്ദ്ര, മുംബൈ നവ ശേവ, ചെന്നൈ, വിശാഖപട്ടണം എന്നിവിടങ്ങളിലെ കണ്ടെയിനര്‍ ടെര്‍മിനലുകളാണ് ഡി.പി.വേള്‍ഡ് ഇന്ത്യയില്‍ നടത്തുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.