എല്‍.ഇ.ഡി ഷൂസുകള്‍ ആരോഗ്യത്തിന് ഹാനികരമെന്ന പ്രചാരണം തള്ളി ദുബൈ നഗരസഭ

ദുബൈ: എല്‍.ഇ.ഡി ലൈറ്റുകള്‍ ഘടിപ്പിച്ച ഷൂസുകള്‍ ആരോഗ്യത്തിന് ഹാനികരമെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ദുബൈ നഗരസഭ അറിയിച്ചു. ഇത്തരം ഷൂസുകള്‍ ഉപയോഗിച്ച 17 പേര്‍ തലക്ക് ഷോക്കേറ്റ് ആശുപത്രിയിലാണെന്നാണ് കുപ്രചാരണം നടക്കുന്നത്. 
ഇത്തരമൊരു സംഭവം എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ളെന്ന് ദുബൈ ഹെല്‍ത്ത് അതോറിറ്റി അറിയിച്ചതായി നഗരസഭാ അധികൃതര്‍ പറഞ്ഞു. 
എല്‍.ഇ.ഡി ഷൂസുകള്‍ ആരോഗ്യത്തിന് ഹാനികരമാണെന്ന വിധത്തില്‍ ലോകത്തെവിടെ നിന്നും ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. എവിടെയെങ്കിലും ഇത്തരം സംഭവം നടന്നിട്ടുണ്ടെങ്കില്‍ തന്നെ ഏതെങ്കിലും പ്രത്യേക ബ്രാന്‍ഡിന്‍െറ പ്രശ്നമായിരിക്കും. അല്ളെങ്കില്‍ ശരിയായ വിധത്തില്‍ ഉപയോഗിക്കാത്തതാകാം കാരണം. ഇത്തരം സാഹചര്യങ്ങളില്‍ ആ ബ്രാന്‍ഡ് വിപണിയില്‍ നിന്ന് പിന്‍വലിക്കുകയാണ് ചെയ്യുക. ഷൂസ് ഉപയോഗിക്കുമ്പോള്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. ശരിയായ ചാര്‍ജര്‍ ഉപയോഗിക്കുകയും വേണം. മൊബൈല്‍ ഫോണുകളിലേതിന് സമാനമാണ് ഇത്തരം ഷൂസുകളിലെ ബാറ്ററികള്‍. ഷൂസിന്‍െറ ഇലക്ട്രോണിക് ഭാഗങ്ങള്‍ കുട്ടികള്‍ അഴിച്ചുപണിയാതിരിക്കാന്‍ ശ്രദ്ധിക്കണം. ഷൂസ് കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുകയും കേടായാല്‍ നശിപ്പിക്കുകയും വേണം. സാമൂഹിക മാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് മുമ്പ് ആധികാരികത പരിശോധിക്കണം. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും നഗരസഭ അധികൃതര്‍ ആവശ്യപ്പെട്ടു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.