Posted On
date_range Updated On
date_range റാക് ഹാഫ് മാരത്തണ്‍: ലഗീസും സിനതിയയും ചാമ്പ്യന്മാര്‍
റാസല്‍ഖൈമ: പത്താമത് റാക് ഹാഫ് മാരത്തോണില്‍ ഇത്യോപയില്‍ നിന്നുള്ള ബിര്‍ഹാനു ലഗീസും കെനിയക്കാരി സിന്‍തിയ ലിമോയും പുരുഷ,വനിതാ വിഭാഗങ്ങളില്‍ യഥാക്രമം ഒന്നാം സ്ഥാനത്തത്തെി. വെള്ളിയാഴ്ച രാവിലെ നടന്ന മാരത്തണില്‍ 22 കാരനായ ബിര്‍ഹാനു ലഗീസ് 13.1 മൈല്‍ ദൂരം ഒരു മണിക്കൂര്‍ 40 സെക്കന്‍ഡിലാണ് ഓടിത്തീര്‍ത്തത്. കഴിഞ്ഞവര്‍ഷം ബെര്‍ലിന്‍, ഡല്‍ഹി മാരത്തണിലും ജേതാവാണ് ലഗീസ്. രണ്ടാം സ്ഥാനത്ത് ബിവോട്ടും മൂന്നാം സ്ഥാനത്ത് ന്യുസ് അംലോസമും ഫിനിഷ് ചെയ്തു. അവസാന ഒരു കിലോമീറററില്‍ ഏഴുപേര്‍ തമ്മില്‍ ഒന്നാം സ്ഥാനത്തിനായി പൊരിഞ്ഞ മത്സരമായിരുന്നു.
വനിതാ വിഭാഗത്തില്‍ ഹാഫ് മാരത്തണില്‍ നിലവിലെ ലോക ചാമ്പ്യനായ ഗ്ളാഡിസ് ഷെറോണോ അവസാന കി.മീറ്ററില്‍ പിന്‍വാങ്ങിയതോടെയാണ് 26 കാരിയായ സിന്‍തിയക്ക് ഒന്നാം സ്ഥാനം എളുപ്പമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.