രാജ്യാന്തര വിദ്യഭ്യാസ പ്രദര്‍ശനങ്ങള്‍ക്ക് ഷാര്‍ജയില്‍ തുടക്കമായി

ഷാര്‍ജ: ഉന്നത വിദ്യഭ്യാസത്തിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കാനുള്ള രാജ്യാന്തര കവാടം ഷാര്‍ജ എക്സ്പോ സെന്‍ററില്‍ തുറന്നു. 12വരെ നീളുന്ന പ്രദര്‍ശനങ്ങളുടെ ഉദ്ഘാടനം യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമദ് ആല്‍ ഖാസിമിയാണ് നിര്‍വഹിച്ചത്. ഷാര്‍ജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമദ് ബിന്‍ സുല്‍ത്താന്‍ ആല്‍ ഖാസിമി, എക്സ്പോ സെന്‍റര്‍ സി.ഇ.ഒ സെയിഫ് മുഹമദ് ആല്‍ മിദ്ഫ മറ്റ് പ്രമുഖ ശൈഖുമാരും ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. 
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളാണ് മേളയിലുള്ളത്. ഇന്ത്യയില്‍ നിന്ന് നിരവധി സ്ഥാപനങ്ങളും പങ്കെടുക്കുന്നു. മിഡിലീസ്റ്റിലെ ഏറ്റവും വലിയ പ്രദര്ഞസമാണിത്. വര്‍ഷം തോറും വന്‍ ജനപങ്കാളിത്തമാണ് മേളക്ക് ലഭിക്കുന്നത്. ഉന്നത വിദ്യഭ്യാസത്തിന് ജനങ്ങള്‍ നല്‍കുന്ന മുന്തിയ പരിഗണനയാണ് ഇതിന് കാരണമെന്ന് അധികൃതര്‍ പറഞ്ഞു.  
ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടാനും സ്കോളര്‍ഷിപ്പുകളെ കുറിച്ചറിയാനും ഇതുമായി ബന്ധപ്പെട്ട മറ്റ് സംശയ നിവാരണങ്ങള്‍ക്കും മേളയില്‍ ഇടമുണ്ട്. 100 സംരഭകരാണ് ഇത്തവണ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.