റാസല്‍ഖൈമ: വ്യാജ ടിക്കറ്റ് നല്‍കി 21 യാത്രക്കാരെ കബളിപ്പിച്ച ട്രാവല്‍ എജന്‍സി ജീവനക്കാരിക്ക് റാസല്‍ഖൈമ കോടതി മൂന്ന് മാസം തടവ് ശിക്ഷ വിധിച്ചു. ഏഷ്യന്‍ വംശജയായ ഇവര്‍ ഏഷ്യയിലെ വിവിധ രാജ്യക്കാരെയാണ് വ്യാജ ടിക്കറ്റ് നല്‍കി കബളിപ്പിച്ചത്.
നാട്ടിലേക്ക് അവധിയില്‍ പോകാന്‍ കഴിഞ്ഞ മാസമാണ് എല്ലാവരും ഇവരില്‍ നിന്ന് ടിക്കറ്റ് വാങ്ങിയത്. വിമാനത്താവളത്തിലെ ടിക്കറ്റ് കൗണ്ടറില്‍ എത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം യാത്രക്കാര്‍ അറിയുന്നത്. എയര്‍ലൈന്‍സിന്‍റെ ഒൗദ്യോഗിക സിസ്റ്റത്തില്‍ രേഖപ്പെടുത്താതെയാണ് ജീവനക്കാരി ഇവര്‍ക്ക് ടിക്കറ്റ് വിറ്റത്.തങ്ങള്‍ക്ക് ടിക്കറ്റ് ലഭ്യമാക്കാന്‍ ഇടനിലക്കാരിയായി നിന്ന സഹ പ്രവര്‍ത്തകക്കെതിരെ യാത്രക്കാര്‍ പരാതി നല്‍കി. കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭ്യമാക്കാന്‍ ഇടനിലക്കാരിയായി നിന്ന ഇവര്‍ക്ക് തങ്ങള്‍ 34,000 ദിര്‍ഹം നല്‍കിയെന്ന് യാത്രക്കാര്‍ പറഞ്ഞു.പ്രതിയായ ട്രാവല്‍ എജന്‍സി ജീവനക്കാരി കുടുംബാംഗങ്ങള്‍ക്ക് ടിക്കറ്റിന് വേണ്ടി പണം നല്‍കിയ തന്നെയും കബളിപ്പിച്ചതായി ഇടനിലക്കാരി പറഞ്ഞു. കൂടുതല്‍ ടിക്കറ്റ് വാങ്ങിയാല്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് തരാമെന്ന് മോഹിപ്പിച്ചാണ് തന്നെ ഉപയോഗപ്പെടുത്തി സഹപ്രവര്‍ത്തകരെ കബളിപ്പിച്ചതെന്ന് അവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.