അബൂദബി: വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഭക്ഷണം ഇറക്കുമതി ചെയ്യുന്നതിന് ജലം- പരിസ്ഥിതി മന്ത്രാലയം നിയന്ത്രണം ഏര്‍പ്പെടുത്തി. പരിസ്ഥിതി-ജലം മന്ത്രി ഡോ. റാശിദ് അഹ്മദ് ബിന്‍ ഫഹദ് പുറത്തിറക്കിയ മന്ത്രാലയ ഉത്തരവിലൂടെയാണ് വാണിജ്യ ആവശ്യങ്ങള്‍ക്ക് അല്ലാതെ ഭക്ഷണ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. രാജ്യത്ത് മുഴുവന്‍ ഭക്ഷ്യ വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതിന് ഏകീകരണം കൊണ്ടുവരുന്നതിന്‍െറ ഭാഗമായാണ് നടപടി. ഇതോടൊപ്പം ഭക്ഷണങ്ങളിലൂടെ രോഗങ്ങള്‍ പകരുന്നത് തടയലും തദ്ദേശീയ വിപണിയില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കലും ലക്ഷ്യമാണ്. വ്യക്തിപരമായ ആവശ്യങ്ങള്‍, പഠന- ഗവേഷണങ്ങള്‍, മാര്‍ക്കറ്റിങ് പഠനങ്ങള്‍, വില്‍പനക്കല്ലാതെ പ്രദര്‍ശനങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കുമുള്ള ഭക്ഷണങ്ങള്‍ എന്നിവക്ക് നിയന്ത്രണം ബാധകമാണ്. 20 കിലോ തൈര്, 50 ലിറ്റര്‍ ഓയില്‍, 10 കിലോ വീതം പച്ചക്കറികളും പഴ വര്‍ഗങ്ങളും, 100 കിലോ ഈത്തപ്പഴം, 10 കിലോ മധുരപലഹാരങ്ങള്‍, 30 കിലോ വീതം ധാന്യവര്‍ങ്ങള്‍, മാട്ടിറച്ചി, 10 കിലോ വീതം മത്സ്യം, കടല്‍വിഭവങ്ങള്‍, 11 കിലോ മുട്ട, 20 കിലോ തേന്‍- പഞ്ചസാര ഉല്‍പന്നങ്ങള്‍, അഞ്ച് കിലോ സുഗന്ധവ്യഞ്ജനങ്ങള്‍, കുട്ടികളുടെ ഭക്ഷണം പത്ത് കിലോ എന്നിങ്ങനെയാണ് ഇറക്കുമതി ചെയ്യാന്‍ അനുമതിയുള്ളത്. ഇറക്കുമതി ചെയ്യുന്ന രാജ്യത്ത് നിന്നുള്ള വ്യക്തമായ വിവരങ്ങളും രേഖപ്പെടുത്തിയിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.