‘കിമിപെക്റ്റ്’ എന്ന മരുന്ന് രജിസ്റ്റര്‍  ചെയ്തിട്ടില്ളെന്ന് ആരോഗ്യ മന്ത്രാലയം

ദുബൈ: ‘കിമിപെക്റ്റ്' (Kimipect) എന്ന മരുന്ന് യു.എ.ഇ ആരോഗ്യ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ളെന്നും നിയമപരമായി അത് രാജ്യത്ത് ഇറക്കുമതി ചെയ്തിട്ടില്ളെന്നും അധികൃതര്‍ അറിയിച്ചു. മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് മരണം സംഭവിച്ചുവെന്നും രാജ്യത്തെ ഫാര്‍മസികളില്‍ ഇത് ലഭ്യമാണെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ വാര്‍ത്ത പരന്നതിനെ തുടര്‍ന്നാണ് മന്ത്രാലയത്തിന്‍െറ വിശദീകരണം. മരുന്ന് നിര്‍മിക്കുന്ന അറബ് രാജ്യത്ത് നിന്നോ അറബ് ലീഗിന് കീഴിലുള്ള ഹെല്‍ത്ത് സെക്രട്ടറിയേറ്റില്‍ നിന്നോ ഗള്‍ഫ് സഹകരണ കൗണ്‍സിലില്‍ നിന്നോ ഇതുസംബന്ധിച്ച ഒരു മുന്നറിയിപ്പും കിട്ടിയിട്ടില്ളെന്ന് ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തിനും  മരുന്ന് നിര്‍മാണ കമ്പനിക്കും ദുഷ്പേര് വരുത്തിവെക്കുന്ന വിധത്തില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളില്‍ നിന്ന് മാറി നില്‍ക്കണമെന്ന് പൊതുജനങ്ങളോട് മന്ത്രാലയം അഭ്യര്‍ഥിച്ചു. 
മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ഒരു വയസ്സിനും പത്ത് വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ പാര്‍ശ്വഫലങ്ങള്‍ കണ്ടതായും പ്രചാരണമുണ്ടായി. സമൂഹത്തില്‍ ഭീതി പരത്തുന്ന ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് ജനങ്ങള്‍ വിട്ടുനില്‍ക്കണമെന്ന് ആരോഗ്യ മന്ത്രാലയം അസി. അണ്ടര്‍സെക്രട്ടറി ഡോ. അമീന്‍ ഹുസൈന്‍ അല്‍ അമീരി ആവശ്യപ്പെട്ടു. ആരോഗ്യ മന്ത്രാലയം ഒൗദ്യോഗികമായി പുറപ്പെടുവിക്കുന്ന വാര്‍ത്തകള്‍ മാത്രമാണ് ജനങ്ങള്‍ പ്രചരിപ്പിക്കേണ്ടത്. മരുന്ന് ശ്രദ്ധയില്‍ പെട്ടാല്‍ 80011111 എന്ന ടോള്‍ഫ്രീ നമ്പറിലോ ഇമെയില്‍ മുഖേനയോ അറിയിക്കണമെന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.