മഫ്റഖ് വ്യവസായ മേഖലയില്‍ തീപിടിത്തം:  നാല് വെയര്‍ഹൗസുകള്‍ കത്തിനശിച്ചു

അബൂദബി: തലസ്ഥാന നഗരിയിലെ മഫ്റഖ് വ്യവസായ മേഖലയിലുണ്ടായ തീപിടിത്തത്തില്‍ നാല് വെയര്‍ ഹൗസുകള്‍ കത്തിനശിച്ചു. വ്യാഴാഴ്ച വൈകുന്നേമാണ് തീപിടിത്തം ഉണ്ടായത്. 
ആര്‍ക്കും പരിക്കേറ്റിട്ടില്ളെന്ന് അധികൃതര്‍ അറിയിച്ചു. സിവില്‍ ഡിഫന്‍സിന്‍െറ ശ്രമഫലമായി തീ കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് പടരാതിരിക്കാനും അണയ്ക്കാനും സാധിച്ചു. സാധാരണ തീപിടിത്തം അല്ളെന്നാണ് പ്രാഥമികാന്വേഷണങ്ങള്‍ വ്യക്തമാക്കുന്നതെന്നും കാരണം കണ്ടത്തെുന്നതിന് അന്വേഷണം തുടരുകയാണെന്നും സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റ് സ്ട്രാറ്റജി ആന്‍റ് പെര്‍ഫോമന്‍സ് ഡിപ്പാര്‍ട്ട്മെന്‍റ് മേധാവി കേണല്‍ അബ്ദുല്ല റാശിദ് അല്‍ സാബി അറിയിച്ചു.  
വ്യാഴാഴ്ച വൈകുന്നേരം 5.35ഓടെയാണ് തീപിടിത്തം സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചത്. 
തുടര്‍ന്ന് അല്‍ വത്ബ, ബനിയാസ്, മുസഫ, അല്‍ ഫല എന്നിവിടങ്ങളില്‍ നിന്ന് അഞ്ച് സംഘങ്ങള്‍ സ്ഥലത്തത്തെി. മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ നിന്നുള്ള റാപ്പിഡ് ഡിപ്ളോയ്മെന്‍റ് യൂനിറ്റും തീയണക്കാനും അഗ്നലശമന സേന പ്രവര്‍ത്തകരെ സഹായിച്ചു. 
 എല്ലാ സ്ഥാപനങ്ങളും ഫയര്‍ സേഫ്റ്റി മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കേണല്‍ അല്‍ സാബി നിര്‍ദേശിച്ചു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.