ഷാര്‍ജ: വ്യവസായ മേഖല 11ല്‍ വന്‍ തീപിടിത്തം. അല്‍ ഹുതൈബ് അലുമിനിയം ആന്‍ഡ് ഹാര്‍ഡ് വെയര്‍ ട്രേഡിങിലാണ് തീപിടിത്തം ഉണ്ടായത്. ബുധനാഴ്ച ഉച്ചക്ക് 12 മണിക്കായിരുന്നു അപകടം. അപകട കാരണം അറിവായിട്ടില്ല. ആളപായമില്ല എന്നാണ് അറിയുന്നത്. സംഭവ സമയം ഇവിടെ നിരവധി തൊഴിലാളികള്‍ ഉണ്ടായിരുന്നു. തീയും പുകയും ഉയരുന്നത് കണ്ട ഉടന്‍ ഇവര്‍ സുരക്ഷിത ഇടങ്ങളിലേക്ക് നീങ്ങിയതാണ് തുണയായത്. തീപിടിച്ച ഗുദാമിന് പുറമെ സമീപത്തുള്ള നിരവധി ഗുദാമുകളിലേക്കും തീ പടരുകയായിരുന്നു. വന്‍ നാശനഷ്ടമാണ് കണക്കാക്കുന്നത്.
നിര്‍മാണ മേഖലയിലേക്കുള്ള സാധന സാമഗ്രികളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. അലുമിനിയം, മരം, റബര്‍, പ്ളാസ്റ്റിക്, പേപ്പര്‍, കാര്‍ഡ്ബോര്‍ഡുകള്‍ തുടങ്ങിയവയായിരുന്നു അധികവും. ഇതാണ് തീ പെട്ടെന്ന് പടരാന്‍ കാരണമാക്കിയത്. സംഭവ സമയത്ത് നല്ല കാറ്റും ഉണ്ടായിരുന്നു. അപകടം അറിഞ്ഞ് ഷാര്‍ജയിലെ ഫയര്‍ സ്റ്റേഷനുകളില്‍ നിന്ന് രക്ഷാപ്രവര്‍ത്തകരത്തെി. മൂന്നുമണിക്ക് ശേഷമാണ് തീ അടങ്ങിയത്. പൊലീസ് ഇതുവഴിയുള്ള ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. അപകടം നടന്ന സ്ഥാപനത്തിന് സമീപം തൊഴിലാളികളുടെ നിരവധി താമസ കേന്ദ്രങ്ങളുണ്ട്. ഇവിടേക്ക് തീ പടരാതിരിക്കാന്‍ സിവില്‍ഡിഫന്‍സ് തുടക്കത്തില്‍ തന്നെ ശ്രദ്ധിച്ചിരുന്നു. ഇത് കാരണമാണ് ദുരന്തത്തിന്‍െറ വ്യാപ്തി കുറഞ്ഞത്. സംഭവ സ്ഥലത്ത് ഫോറന്‍സിക് വിഭാഗങ്ങളത്തെി തെളിവെടുപ്പ് നടത്തി. രാത്രിയായിട്ടും തീയും പുകയും പൂര്‍ണമായി അണഞ്ഞിട്ടില്ല. സംഭവ സ്ഥലത്ത് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.