ദുബൈ: പ്രവാസി മലയാളികള്‍ക്ക് ആത്മവിശ്വാസവും പുതിയ ദിശാബോധവും നല്‍കി പ്രവാസി ഇന്ത്യ നടത്തുന്ന ‘പാഴാക്കരുത് ഈ പ്രവാസം’ കാമ്പയിന് ഉജജ്വല തുടക്കം. പ്രവാസത്തിന്‍െറ സാധ്യതയും അനുകൂലാവസ്ഥയും ഉപയോഗപ്പെടുത്തി ചതിക്കുഴികളെ മനസ്സിലാക്കിയും സാമ്പത്തിക അച്ചടക്കം പാലിച്ചും പ്രവാസ ജീവിതം പ്രസാദാത്മകമാക്കണമെന്ന സന്ദേശമാണ് കാമ്പയിന്‍ പ്രചരിപ്പിക്കുന്നത്.
പ്രവാസി ബന്ധു വെല്‍ഫയര്‍ ട്രസ്റ്റ് ചെയര്‍മാനും പ്രമുഖ സാമ്പത്തിക വിദഗ്ധനുമായ കെ.വി. ഷംസുദ്ദീന്‍ കാമ്പയിന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രവാസികളിലെ സാമ്പത്തിക അച്ചടക്കമില്ലായ്മ, മിതവ്യയ ശീലം, സമ്പാദ്യ ശീലം എന്നീ വിഷയങ്ങളില്‍ അദ്ദേഹം സദസ്സുമായി സംവദിച്ചു. ഷേര്‍ളി ബെഞ്ചമിന്‍, ലിയോ രാധാകൃഷ്ണന്‍, എം.സി.എ. നാസര്‍, ഇ.കെ. ദിനേശന്‍, റോസി ടീച്ചര്‍, റജിറാജ് , വനിത വിനോദ്, ബുനൈസ് കാസിം, അബുലൈസ് എന്നിവര്‍ സംസാരിച്ചു. പ്രവാസി ഇന്ത്യ ദുബൈ പ്രസിഡന്‍റ് ശമീം അധ്യക്ഷത വഹിച്ചു.
യു.എ.ഇ പ്രസിഡന്‍റ് അന്‍വര്‍ ഹുസൈന്‍ റിപ്പബ്ളിക് ദിന സന്ദേശം നല്‍കി. കാമ്പയിന്‍ കണ്‍വീനര്‍ പ്രശാന്ത് സ്വാഗതവും മുഹമ്മദലി നന്ദിയും പറഞ്ഞു. വിവിധ ബോധവത്കരണ പരിപാടികള്‍ കാമ്പയിന്‍െറ ഭാഗമായി നടത്തും. ഭാവി എങ്ങനെ കൂടുതല്‍ മെച്ചമുള്ളതായി മാറ്റാം എന്നതിനെ കുറിച്ച് കൗണ്‍സലിങും പുതിയ സാമ്പത്തിക നിക്ഷേപങ്ങള്‍ തുടങ്ങാന്‍ കണ്‍സള്‍ട്ടിങും വിവിധ പ്രദേശങ്ങളില്‍ നടത്തും. നടനും സംവിധായകനുമായ ശ്രീനിവാസന്‍ കാമ്പയിന്‍ പ്രമേയം ഉദ്ഘാടനം ചെയ്ത് സംസാരിച്ച വിഡിയോ അഞ്ചു ലക്ഷത്തിലേറെ ആളുകള്‍ കണ്ടത് ഫേസ്ബുക്കില്‍ വൈറലായിരുന്നു. ലക്ഷത്തോളം വാട്സ്ആപ്പ് ഷെയറുകളും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.