നാദാപുരം സ്വദേശി അജ്മാനില്‍  അപകടത്തില്‍ മരിച്ചു

ദുബൈ: മലയാളി യുവാവ് അജ്മാനില്‍ വാഹനമിടിച്ചു മരിച്ചു. കോഴിക്കോട് നാദാപുരം ഇയ്യംകോട് സ്വദേശി തൊടുവയില്‍ അസ്കര്‍ (36) ആണ് ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ മരിച്ചത്. കാറിന്‍െറ ചക്രം മാറ്റിക്കൊണ്ടിരിക്കെ പാക്സ്താന്‍ സ്വദേശി ഓടിച്ച വാഹനമിടിക്കുകയായിരുന്നു.  
 ഖാദര്‍-മാമി ദമ്പതികളുടെ മകനാണ്. ഭാര്യ: സമീറ. മക്കള്‍: മുഹമ്മദ് ഫര്‍ഹാന്‍, മുഹമ്മദ് ഫാദില്‍. സഹോദരങ്ങള്‍: അനസ്, അസ്ന. ബുധനാഴ്ച മൂന്നു മണിക്ക് സോനാപൂര്‍ എംബാം സെന്‍ററില്‍ മയ്യത്ത് നമസ്കാരമുണ്ടാകും. തുടര്‍ന്ന്  രാത്രി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. വ്യാഴാഴ്ച രാവിലെ നാദാപുരം ജുമുഅത്ത് പള്ളിയില്‍ കബറടക്കും. അബൂദബി മീഡിയ കമ്പനിയിലെ ജീവനക്കാരനായിരുന്നു.
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.