ഇന്ത്യന്‍ അസോസിയേഷന്‍  ഷാര്‍ജ ക്രിസ്മസ് ആഘോഷിച്ചു

ഷാര്‍ജ:  ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ ക്രിസ്മസ് ആഘോഷിച്ചു.   അസോസിയേഷന്‍ കമ്മ്യുണിറ്റി ഹാളില്‍ സംഘടിപ്പിച്ച ആഘോഷങ്ങള്‍ ഷാര്‍ജ മാര്‍ത്തോമ പാരീഷ് ബിഷപ് ഫാ. ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്കോപ്പ  കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് അദ്ദേഹം ക്രിസ്മസ് സന്ദേശം നല്‍കി.   പ്രസിഡന്‍റ് അഡ്വക്കേറ്റ് വൈ.എ റഹീമിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതു
സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ബിജു സോമന്‍ സ്വാഗതവും   അനില്‍ വാരിയര്‍ നന്ദിയും പറഞ്ഞു.എം.ജി.സി.എഫ്. ഗായകസംഘം, ഷാര്‍ജ ഓര്‍ത്തഡോക്സ് ചര്‍ച്ച് ഗായകസംഘം, ഡെസെര്‍ട്ട് ഹാര്‍മണി ഗായകസംഘം എന്നിവര്‍ കരോള്‍ ഗാനങ്ങള്‍ ആലപിച്ചു. 
എന്‍.ആര്‍. ഐ. ഫ്രന്‍ഡ്സ് ഒരുക്കിയ ക്രിസ്മസ് ഫാദറിന്‍െറ വരവ് പരിപാടിക്ക് ആവേശം പകര്‍ന്നു.  ക്രിസ്മസ് ട്രീ അലങ്കാര മല്‍സരത്തില്‍  മാസ്കോട്ട് ഷാര്‍ജ,  മാസ് ഷാര്‍ജ, ഓ.ഐ.സി.സി. ഷാര്‍ജ എന്നിവ യഥാക്രമം ഒന്നുംരണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്കുള്ള ട്രോഫിയും ക്യാഷ് അവാര്‍ഡും  ബിഷപ് സമ്മാനിച്ചു. 
പങ്കെടുത്ത മറ്റു ടീമുകള്‍ക്ക് പ്രോല്‍സാഹന സമ്മാനങ്ങള്‍ നല്‍കി.  ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ മെഡിക്കല്‍ ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണത്തിന്‍െറ  ഉദ്ഘാടനവും ചടങ്ങില്‍ നടന്നു.  പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന സമദര്‍ശിനി ഷാര്‍ജ വനിതാ വിഭാഗം പ്രസിഡന്‍റ് ബല്‍ക്കീസ് റസാക്കിന് ഉപഹാരം നല്‍കി  ആദരിച്ചു. 
പ്രമുഖ കലാകാരന്മാര്‍ അവതരിപ്പിച്ച ഗാനമേളയും വിഭവസമൃദ്ധമായ അത്താഴവും ആഘോഷത്തിന് പൊലിമ കൂട്ടി.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.