ദുബൈ: വിനോദവും വ്യാപാരവും വിസ്മയവുമായി ഡി.എസ്.എഫ് എന്ന ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന് ദുബൈയില്‍ കൊടിയേറി. മിഡിലീസ്റ്റിലെ ഏറ്റവും വലിയ വ്യാപാര,വിനോദ ഉത്സവം 34 ദിവസത്തെ ആഘോഷമാണ് ഇത്തവണ തീര്‍ക്കുക. ജനുവരി 28 ന് സമാപിക്കും. വൈവിധ്യമാര്‍ന്ന കലാ സാംസ്കാരിക പരിപാടികളും സമ്മാന പദ്ധതികളും ഇളവുകളും ഓഫറുകളുമായി, ലോക പ്രശസ്ത വ്യാപാര മേളക്ക് മുന്നോടിയായി നാല് പുതിയ വന്‍ വിനോദ കേന്ദ്രങ്ങള്‍ കൂടി തുറന്നാണ് ദുബൈ നഗരം സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്.
ദുബൈയിലെ 23 ലധികം ഷോപ്പിങ് മാളുകളില്‍ 50 മുതല്‍ 70 ശതമാനം വരെ വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാന റോഡുകളും പാലങ്ങളും കെട്ടിടങ്ങളും മേളയെ വരവേറ്റ് അലങ്കരിച്ചിരിക്കുകയാണ്. ദുബൈ വാട്ടര്‍ കനാല്‍, കലാസാസ്കാരിക കേന്ദ്രമായ ദുബൈ ഓപ്പറ ഹൗസ്, ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ തീം പാര്‍ക്കായ ഐ.എം.ജി വേള്‍ഡ് ഓഫ് അഡ്വഞ്ചേഴ്സ്, മിഡിലീസ്റ്റിലെ ഏറ്റവും വലിയ ബഹു പ്രമേയ വിനോദ കേന്ദ്രമായ ദുബൈ പാര്‍ക്സ് ആന്‍ഡ് റിസോര്‍ട്സ് എന്നിവ ഈ ഡി.എസ്.എഫില്‍ സഞ്ചാരികള്‍ക്ക് മുമ്പില്‍ നവാഗതരായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ഇത് കൂടുതല്‍ സഞ്ചാരികളെ ദുബൈയിലത്തെിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
ഈ വര്‍ഷം ദുബൈ ഗോള്‍ഡ് ആന്‍റ് ജ്വല്ലറി ഗ്രൂപ്പ് ദിവസം ഒരു കിലോ വീതം34 കിലോ സ്വര്‍ണമാണ് ഉപഭോക്താക്കള്‍ക്ക് സമ്മാനമായി നല്‍കുന്നത്. കൂടാതെ, പെട്രോള്‍ പമ്പുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ കാറുകള്‍ സമ്മാനമായി നല്‍കും. ഷോപ്പിങ് മാളുകളുടെ കൂട്ടായ്മയായ, ഷോപ്പിങ് മാള്‍ ഗ്രൂപ്പ് ആകെ 10 ലക്ഷം ദിര്‍ഹത്തിന്‍െറ സമ്മാനങ്ങളും വിവിധ കലാപരിപാടികളും ഒരുക്കും. ഷോപ്പിങ് ഫെസ്റ്റിവലിന്‍െറ പ്രധാന ആകര്‍ഷണമായ, ദുബൈ ഗ്ളോബല്‍ വില്ളേജിലും കലാസാസ്കാരിക പരിപാടികള്‍ കൂടുതല്‍ സജീവമാകും.
എല്ലാ ദിവസവും വിവിധ സ്ഥലങ്ങളിലായി കരിമരുന്ന് പ്രയോഗം നടക്കും. 1996 ല്‍ തുടക്കമിട്ട ഷോപ്പിങ് ഫെസ്റ്റിവല്‍ ഇത്തവണ ഡിസംബറില്‍ ആരംഭിച്ചത് ക്രിസ്മസ്-പുതുവത്സര അവധിയുടെ തിരക്കും വ്യാപാരവും കൂട്ടുമെന്ന പ്രതീക്ഷയും സംഘാടകര്‍ക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.