ദുബൈ: പ്രവാസി പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല എന്ന പരാതി വൈകാതെ പരിഹരിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ ആളുകള്‍ക്ക് ഉപകരിക്കുന്ന രീതിയില്‍ നോര്‍ക്ക റൂട്ട്സ് പ്രവര്‍ത്തനം സജീവമാക്കുമെന്നും ദുബൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
കേന്ദ്രസര്‍ക്കാര്‍ പ്രവാസികാര്യ മന്ത്രാലയം ഇല്ലാതാക്കിയത് തിരിച്ചടിയാണെങ്കിലും സംസ്ഥാന സര്‍ക്കാറിന്‍െറ പരിമിതിയില്‍ നിന്ന് പരമാവധി പ്രവര്‍ത്തനങ്ങള്‍ പ്രവാസികള്‍ക്കായി നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഷാര്‍ജ ഭരണാധികാരിയുമായും ദുബൈ അധികൃതരുമായും നടത്തിയ കൂടിക്കാഴ്ചകളില്‍ മികച്ച പരിഗണനയാണ് ലഭിച്ചത്.
മുഖ്യമന്ത്രി പ്രവാസി വകുപ്പ് ഒഴിയണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിര്‍ദേശം നല്ല ഉദ്ദേശത്തിലാണെങ്കില്‍ ആലോചിക്കാം. മലയാളി സമൂഹം ഇവിടെ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ അംഗീകാരമാണിതെന്നും അവരുടെ ക്ഷേമത്തിന് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചൂ. കോഴിക്കോട് വിമാനത്താവളം ഇല്ലാതാവണം എന്ന് ചിലര്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. എന്തായാലും സംസ്ഥാന സര്‍ക്കാര്‍ അതിന് അനുവദിക്കില്ല. വലിയ വിമാനങ്ങള്‍ ഇറങ്ങുന്ന, നല്ല രീതിയില്‍ നിലനില്‍ക്കണം എന്ന ആഗ്രഹമാണ് സര്‍ക്കാറിനുള്ളത്. ഗള്‍ഫ് വിമാന നിരക്ക് വര്‍ധിക്കുന്നതു സംബന്ധിച്ച് പലവട്ടം കേന്ദ്രസര്‍ക്കാര്‍ അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു.
തീരദേശ നിയമം ലംഘിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കുന്ന ഒരു കാലഘട്ടമാണ് കേരളത്തില്‍ ഉണ്ടായിരുന്നതെന്നും എല്‍.ഡി.എഫ് സര്‍ക്കാര്‍ നിയമലംഘനം അനുവദിക്കില്ളെന്നും പിണറായി പറഞ്ഞു. കൊച്ചിയില്‍ നിയമം ലംഘിച്ച് ഡി.എല്‍.എഫ് നിര്‍മിച്ച കെട്ടിടം പൊളിക്കേണ്ടതില്ല എന്ന വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നത് ആലോചിച്ച് തീരുമാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.