ഷാര്‍ജ: പ്രവാസികള്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന ചില നടപടികള്‍ വെള്ളിയാഴ്ച ദുബൈയില്‍ നടക്കുന്ന സ്വീകരണ സമ്മേളനത്തില്‍ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികള്‍ നേരിടുന്ന നിരവധി പ്രശ്നങ്ങളെക്കുറിച്ച് ബോധ്യമുണ്ട്. എല്ലാ കാര്യങ്ങളിലും ഉടന്‍ പരിഹാരം സാധ്യമല്ളെങ്കിലൂം ചിലതിലെല്ലാം സാധിക്കുമെന്ന അത് ഇന്ന് പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി ഷാര്‍ജ എക്സ്പോ സെന്‍ററില്‍ ഷാര്‍ജ ഇന്ത്യന്‍ സ്കൂളിന്‍െറ പുതിയ ജുവൈസ കെട്ടിടത്തിന്‍െറ ഒൗപചാരിക ഉദ്ഘാടന പൊതു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ പൊതു വിദ്യാലയങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്. പൊതുവിദ്യാലയങ്ങള്‍ കാലാനുസൃതമായി മെച്ചപ്പെടേണ്ടതുണ്ട്. ലൈബ്രറി, ലാബ്, ശുചിമുറി സൗകര്യങ്ങള്‍ വേണം. അതോടൊപ്പം അക്കാദമിക് നിലവാരവും വര്‍ധിപ്പിക്കണം. ക്ളാസ് മുറികള്‍ സ്മാര്‍ട്ടാകണം. സ്കൂളുകള്‍ ഹൈടെക്കുമാകണം. എന്നാല്‍ കേരളത്തിലെ മുഴുവന്‍ സ്കൂളുകളും ഇങ്ങനെ മാറ്റാനുള്ള വിഭവശേഷി സര്‍ക്കാരിനില്ല. ഇവിടെ പ്രവാസി സമൂഹത്തിന്‍േറതുള്‍പ്പെടെയുള്ളവരുടെ സഹായം ആവശ്യമാണ്. വികസനത്തിന്‍െറ ഒരു പങ്ക് സര്‍ക്കാര്‍ വഹിക്കും. ബാക്കിയുള്ളത് പി.ടി.എ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, ജനപ്രതിനിധികളുടെ വികസന ഫണ്ട്, വ്യക്തികള്‍, പൂര്‍വവിദ്യാര്‍ഥികള്‍ എന്നിവരുടെയെല്ലാം പങ്കാളിത്തം ആവശ്യമാണ്. ഒരു ഭാഗത്ത് കുറച്ച് സ്കൂളുകളെ ലോകനിലവാരത്തിലേക്കുയര്‍ത്തുന്ന പ്രവര്‍ത്തനവും നടക്കുന്നു. ഉന്നത വിദ്യഭ്യാസ മേഖലയും കൂടുതല്‍ മെച്ചപ്പെടുത്തണം. നാടിന്‍െറ ഭാവിക്ക് ഇത് ഒഴിച്ചുകൂടാനാവാത്തതാണ്്- പിണറായി പറഞ്ഞു.
ഷാര്‍ജ ഇന്ത്യന്‍ സ്കൂളിന് പുതിയ വിശാലമായ കെട്ടിടം പണിയാന്‍ പ്രവര്‍ത്തിച്ച അസോസിയേഷന്‍ ഭാരവാഹികളെയും പ്രവര്‍ത്തകരെയും ഭാഗഭാക്കായ മറ്റുള്ളവരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ പ്രസിഡന്‍റ് അഡ്വ. വൈ.എ.റഹീം അധ്യക്ഷത വഹിച്ചു.
സ്കൂളിന്‍െറ പുതിയ കെട്ടിടത്തെക്കുറിച്ചുള്ള വീഡിയോ മുന്‍ മന്ത്രിയും എം.എല്‍.എയുമായ കെ.മുരളീധരന്‍ സിച്ചോണ്‍ ചെയ്തു. ഇന്ത്യന്‍ ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ കെ.മുരളീധരന്‍, ഇന്ത്യന്‍ സ്കൂള്‍ രക്ഷാധികാരി അഹ്മദ് മുഹമ്മദ് ഹമദ് അല്‍ മിദ്ഫ, ഷാര്‍ജ വൈദ്യുതി ജല അതോറിറ്റി ചെയര്‍മാന്‍ ഡോ. റാശിദ് അല്‍ ലീം, പ്രമുഖ വ്യവസായി എം.എ.യൂസഫലി, ഡോ.ഷംസീര്‍ വയലില്‍, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.എസ്. രാധാകൃഷ്ണന്‍, കൊച്ചകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബിജു സോമന്‍ സ്വാഗതം പറഞ്ഞു.
നേരത്തെ ജൂവൈസയില്‍ പുതിയ സ്കുള്‍ കെട്ടിടം മുഖ്യമന്ത്രി നാട മുറിച്ച് ഉദ്ഘാടനം ചെയ്തു. 6000 കുട്ടികള്‍ക്ക് അധ്യയനം സാധിക്കുന്ന 160 ക്ളാസ്മുറികളുള്ള പുതിയ സ്കൂള്‍കെട്ടിടത്തിന്‍െറ ഉദ്ഘാടനത്തിനും പിന്നീട് എക്സ്പോ സെന്‍ററില്‍ നടന്ന പൊതു സമ്മേളനത്തിലും വലിയ ജനപങ്കാളിത്തമാണുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.