അബൂദബി: ലോകരാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ നവ്ദീപ് സിങ് സൂരി. ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്‍റര്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എ.ഇ അംബാസഡറായി ചുമതലയേറ്റ ശേഷം സൂരി പങ്കെടുക്കുന്ന ആദ്യ പൊതു പരിപാടിയായിരുന്നു ഇത്.
ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയെ ശ്രദ്ധേയമാക്കുന്നതിന് നാല് വ്യക്തമായ കാരണങ്ങളുണ്ട്. ഒന്നാമത്തേത് ആഗോള തലത്തില്‍ ഇന്ത്യയെ അവതരിപ്പിക്കുന്നതില്‍ പ്രധാനമന്ത്രി നേടിയ വിജയമാണ്. അത് വിദേശകാര്യ നയത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. രണ്ടാമത്തേത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയാണ്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വികാസം ലോകം വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. മേഖലയുടെ സുരക്ഷിതത്വത്തില്‍ ഇന്ത്യക്ക് വലിയ പങ്കുണ്ട് എന്നതാണ് മൂന്നാമത്തെ ഘടകം. വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സമൂഹവും അവരുടെ സംഭാവനകളുമാണ് നാലാമത്തേതെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇയെ വലിയ വളര്‍ച്ചയിലേക്ക് നയിച്ച ഭരണാധികാരികളെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്‍റര്‍ പ്രസിഡന്‍റ് തോമസ് വര്‍ഗീസ്, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസുഫലി, ലുലു മണി എക്സ്ചേഞ്ച് സി.ഇ.ഒ അദീബ് അഹ്മദ്, വി.പി.എസ്. ഹെല്‍ത്ത് കെയര്‍ സ്ഥാപകനും എം.ഡിയുമായ ഡോ. ഷംഷീര്‍ വയലില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.