അബൂദബി: പുതുവര്‍ഷാരംഭ ദിനമായ ജനുവരി ഒന്നിന് ഒൗദ്യോഗിക അവധിയായി യു.എ.ഇ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഫെഡറല്‍ മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും ഫെഡറല്‍ അതോറിറ്റി ഇതു സംബന്ധിച്ച് സര്‍ക്കുലര്‍ അയച്ചു.
സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ജനുവരി ഒന്ന് ശമ്പളത്തോടു കൂടിയ അവധിദിനമായിരിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയവും അറിയിച്ചു. 1980ലെ ഫെഡറല്‍ നിയമം എട്ട് വകുപ്പ് 74 പ്രകാരമാണ് മാനവ വിഭവശേഷി-സ്വദേശിവത്കരണ വകുപ്പ് മന്ത്രി സഖര്‍ ബിന്‍ ഗോബാശ് സഈദ് ഗോബാശ് സ്വകാര്യ മേഖലയില്‍ അവധി പ്രഖ്യാപിച്ചത്.
യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍, യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ എന്നിവര്‍ക്കും വിവിധ എമിറേറ്റുകളിലെ ഭരണാധികാരികള്‍ക്കും സഖര്‍ ബിന്‍ ഗോബാശ് സഈദ് ഗോബാശ് ആശംസ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.