ദുബൈ : യു.എ.ഇ യിലെ പൊന്നാനി വെല്‍ഫെയര്‍ കമ്മിറ്റി സംഘടിപ്പിച്ച ചാമ്പ്യന്‍സ് കപ്പ് സീസണ്‍ രണ്ട് ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ പൊന്നാനി മുനിസിപ്പാലിറ്റിയിലെ പ്രബല ടീമുകള്‍ മാറ്റുരച്ചു.
ഫിറ്റ്വെല്‍ പൊന്നാനി സൗത്ത് 3-1ന്് പുഴമ്പ്രം യങ്ങ്സ്റ്റേഴ്സിനെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. ഹാട്രിക്ക് അടക്കം 5 ഗോളുകള്‍ നേടിയ പുഴമ്പ്രം ടീമിലെ ഷാഹിദാണ് ടൂര്‍ണമെന്‍റിലെ താരം. മികച്ച ഗോളിയായി ഇജാസ് ഫിറ്റ്വെല്‍ തിരഞ്ഞെടുക്കപ്പെട്ടു.
പൊന്നാനി വെല്‍ഫെയര്‍ കമ്മിറ്റി കബഡി ടീമിനെയും , കാലിക്കറ്റ് യൂണിവേഴ്സിറ്റി മുന്‍ കബഡി ക്യാപ്റ്റന്‍ സിദ്ധീഖ് പൊന്നാനിയെയും, കരാട്ടെ പരിശീലകന്‍ ഉമര്‍ ഫാറൂഖനിയും ചടങ്ങില്‍ ആദരിച്ചു. ദുബൈ ടൂറിസം ഡയറക്ടര്‍ അബ്ദുല്‍റഹ്മാന്‍ അല്‍ അഹ്ലി വിജയികള്‍ക്ക് സമ്മാനദാനം നടത്തി. സൗജന്യ വൈദ്യ പരിശോധനയില്‍ നിരവധി പേര്‍ പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.