അശ്ളീല കവിതയെഴുതിയ  കവി അറസ്റ്റില്‍

അബൂദബി: സാമൂഹിക മാധ്യമത്തില്‍ അശ്ളീല കവിതയെഴുതിയ യു.എ.ഇ കവി അറസ്റ്റില്‍. ‘പ്രജ്ഞയുടെ കവി’ എന്നറിയപ്പെടുന്ന ഈ എഴുത്തുകാരനെതിരെ നിയമനടപടികളെ കുറിച്ച് ആലോചിക്കുകയാണ് അധികൃതര്‍.
കവി പ്രസിദ്ധീകരിച്ച കവിത യു.എ.ഇയുടെ സാമൂഹിക മൂല്യങ്ങള്‍ക്കും ധാര്‍മികതക്കും എതിരാണെന്ന് അബൂദബി നീതിന്യായ വകുപ്പ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. വെബ്സൈറ്റുകളില്‍ നടത്തിയ പരിശോധനയില്‍ ഈ കവിയുടേതായി സംഭോഗത്തെക്കുറിച്ച് വ്യക്തമായി പറയുന്നതുള്‍പ്പടെയുള്ള നിരവധി കവിതകളാണ് കണ്ടത്തെിയത്. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂ ട്യൂബ് എന്നിവയുള്‍പ്പടെയുള്ള സാമൂഹിക മാധ്യമങ്ങള്‍ മോശം രീതിയില്‍ ഉപയോഗിക്കുന്നത് യു.എ.ഇയില്‍ കുറ്റമാണ്. 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.