ഭരത് മുരളി നാടകോത്സവം: 12 നാടകങ്ങള്‍ അരങ്ങിലത്തെും

അബൂദബി: അബൂദബി കേരള സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന എട്ടാമത് ഭരത് മുരളി നാടകോത്സവത്തില്‍ വിവിധ എമിറേറ്റുകളില്‍നിന്നുള്ള 12 നാടകങ്ങള്‍ അരങ്ങിലത്തെും. ഡിസംബര്‍ 26ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന നാടകോത്സവത്തില്‍ 27നാണ് ആദ്യ നാടകം അരങ്ങേറുക. തിയറ്റര്‍ ദുബൈ നാടകസംഘത്തിന്‍െറ ബാനറില്‍ നരേഷ് കോവില്‍ സംവിധാനം ചെയ്ത ‘രണ്ട് അന്ത്യരംഗങ്ങള്‍’ ആണ് പ്രഥമ നാടകം. രാത്രി 8.30നാണ് നാടകാവതരണം തുടങ്ങുക. 
മറ്റുള്ളവ തീയതി, നാടകം, നാടകസംഘം, സംവിധായകന്‍ എന്നീ ക്രമത്തില്‍: ഡിസംബര്‍ 28 - ദ ട്രയല്‍, അല്‍ഐന്‍ മലയാളി സമാജം, സാജിദ് കൊടിഞ്ഞി. ഡിസംബര്‍ 29 -മരക്കാപ്പിലെ തെയ്യങ്ങള്‍, റിമംബറന്‍സ് തിയറ്റര്‍ ദുബൈ, പ്രദീപ് മണ്ടൂര്‍. ഡിസംബര്‍ 30 - അരാജകവാദിയുടെ അപകടമരണം, തിയറ്റര്‍ ക്രിയേറ്റീവ് ഷാര്‍ജ, ശ്രീജിത്ത് പൊയില്‍ക്കാവ്. ജനുവരി ഒന്ന് - അഗ്നിയും വര്‍ഷവും,  കനല്‍ ദുബൈ, സുധീര്‍ ബാബുട്ടന്‍. ജനുവരി മൂന്ന് -ഭഗ്നഭവനം, ഫ്രന്‍ഡ്സ് എ.ഡി.എം.എസ്, ഇസ്കന്ദര്‍ മിര്‍സ. ജനുവരി അഞ്ച് - വെളിച്ചം കെടുന്നു, ഐ.എസ്.സി അജ്മാന്‍, പ്രിയനന്ദനന്‍. ജനവരി ആറ് -ആദ്രി കന്യക, മാസ് ഷാര്‍ജ, മഞ്ജുളന്‍. ജനുവരി ഏഴ് -പെരുങ്കൊല്ലന്‍, സ്പാര്‍ട്ടാക്കസ് ദുബൈ, പി.പി. അഷ്റഫ്. ജനുവരി എട്ട് - അമ്മ, യുവകലാസാഹിതി, ഗോപി കുട്ടിക്കോല്‍. ജ നുവരി പത്ത് - ചിരി, ശക്തി തിയറ്റേഴ്സ്, ജിനോ ജോസഫ്. ജനുവരി 12 - ദ ഐലന്‍ഡ്, തിയറ്റര്‍ ദുബൈ, ഷാജഹാന്‍.
ജനുവരി 26ന് ഫലപ്രഖ്യാപനവും സമാപന പരിപാടിയും നടക്കും.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.