ഷാര്‍ജ: പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായി ഷാര്‍ജ ഗതാഗത വിഭാഗം ആറ് പുതിയ ബസുകള്‍ നിരത്തിലിറക്കി. ഇന്‍റര്‍സിറ്റി റൂട്ടിലായിരിക്കും പുതിയ ബസുകള്‍ സേവനം നടത്തുക.
45 ലക്ഷം ദിര്‍ഹം വിലമതിക്കുന്ന ബസുകളില്‍ ആന്തരിക-ബാഹ്യ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന അഞ്ച് കാമറകളുണ്ട്. ഇതോടെ 125 ഇന്‍റര്‍സിറ്റി ബസുകളാണ് ഷാര്‍ജയില്‍ നിന്ന് പ്രതിദിന സേവനം നടത്തുന്നത്.
തിരക്കുള്ള ദിവസങ്ങളില്‍ സ്വകാര്യ വാഹനങ്ങളും ഉപയോഗിക്കുന്നു. 47 സീറ്റുള്ള ബസില്‍ യാത്രക്കാരുടെ ലഗേജുകള്‍ വെക്കാന്‍ പ്രത്യേക സൗകര്യമുണ്ട്. എല്‍.സി.ഡി സ്ക്രീനില്‍ റൂട്ടുകളെ കുറിച്ചുള്ള വിവരങ്ങളും അടിയന്തിര സന്ദേശങ്ങളും ലഭിക്കും. 16 റൂട്ടുകളിലായി ഓടുന്ന 125 ഇന്‍റര്‍സിറ്റി ബസുകള്‍ 56,000 കിലോമീറ്ററാണ് പ്രതിദിനം താണ്ടുന്നത്. പുതിയ ബസുകളില്‍ പ്രത്യേക സംരക്ഷണം ആവശ്യമുള്ളവര്‍ക്കായി പ്രത്യേക സൗകര്യവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.