???????? ?????? ????? ??????? ?????????????? ??. ????????????? ??.????.? ??????????????

എം.എല്‍.എക്ക് സ്വീകരണം നല്‍കി

അല്‍ഐന്‍: വി. അബ്ദുറഹ്മാന്‍ എം.എല്‍.എക്ക് അല്‍ഐന്‍ മലയാളി സമാജം സ്വീകരണം നല്‍കി. അല്‍ഐന്‍ ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്‍ററില്‍ (ഐ.എസ്.സി) നടന്ന പരിപാടി ഐ.എസ്.സി ആക്ടിങ് പ്രസിഡന്‍റ് ശശി  സ്റ്റീഫന്‍  ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ഡോ. അന്‍സാരി അധ്യക്ഷത വഹിച്ചു. 
സമാജം മുന്‍ പ്രസിഡന്‍റ് ഇ.കെ. സലാം,  താനാളൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് അബ്ദുല്‍ റസാഖ്,  ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ ജനറല്‍ സെക്രട്ടറി റസ്സല്‍ മുഹമ്മദ് സാലി, രാമചന്ദ്രന്‍  പേരാമ്പ്ര, ജിമ്മി എന്നിവര്‍ സംസാരിച്ചു. ജയലളിതയ്ക്കും  ഫിഡല്‍ കാസ്ട്രോക്കും സമാജത്തിന്‍്റെ ആദരാഞ്ജലി അര്‍പ്പിച്ച് സാജിദ് കൊടിഞ്ഞി തയാറാക്കിയ ചിത്രീകരണം ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. ഹരിത കേരളം മിഷനെ കുറിച്ച് എ.ടി. ഷാജിത് തയാറാക്കിയ പ്രസന്‍േറഷനും കുഞ്ഞി നീലേശ്വരം ഒരുക്കിയ ഹരിതം മ്യൂസിക്കല്‍ ക്വയറും നടന്നു. സ്വീകരണത്തിന് മറുപടി പറഞ്ഞ അബുദ്റഹ്മാന്‍ എം.എല്‍.എ കേരള സര്‍ക്കാര്‍ നടത്തുന്ന നവ കേരളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക്  പ്രവാസികളുടെ സഹകരണം അഭ്യര്‍ഥിച്ചു. കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളായ വരള്‍ച്ച, മാലിന്യം, വിഷമയമായ പച്ചക്കറികള്‍ എന്നിവക്ക് പരിഹാരമായി സര്‍ക്കാര്‍ തുടങ്ങിയ ഹരിത കേരളം പദ്ധതി ജനപിന്തുണയോടെ നടക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
യു.എ.ഇയിലെ വിവിധ ടൂര്‍ണമെന്‍റുകളില്‍ വിജയികളായ വേള്‍ഡ് ലിങ്ക്-മലയാളി സമാജം ടീമംഗംങ്ങളെ ചടങ്ങില്‍ ആദരിച്ചു. വേള്‍ഡ് ലിങ്ക്  എം.ഡി. സുബൈറിനുള്ള ഉപഹാരം എം.എല്‍.എ നല്‍കി.  സമാജം ജനറല്‍ സെക്രട്ടറി ജസീം സ്വാഗതവും അസിസ്റ്റന്‍റ് ട്രഷറര്‍ ഇഫ്തിക്കര്‍ നന്ദിയും പറഞ്ഞു.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.