ദുബൈ: മിഡിലീസ്റ്റിലെ ഏറ്റവും വലിയ ബഹുപ്രമേയ ഉല്ലാസ വിനോദ കേന്ദ്രമായ ദുബൈ പാര്‍ക്സ് ആന്‍റ് റിസോര്‍ട്സ് ഞായറാഴ്ച യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഉദ്ഘാടനം ചെയ്തു. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് ആല്‍ നഹ്യാനും ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ലോകത്തിന്‍െറ പല ഭാഗങ്ങളില്‍ നിന്നത്തെിയ മാധ്യമ പ്രവര്‍ത്തകരും വിശിഷ്ട വ്യക്തിത്വങ്ങളും ഉദ്യോഗസ്ഥരുമടങ്ങുന്ന പ്രൗഡമായ സദസ്സില്‍ ആഘോഷ മേളങ്ങളോടെയായിരുന്നു ഉദ്ഘാടനം. പാട്ടും നൃത്തവും കരിമരുന്ന് പ്രയോഗവും ചടങ്ങ് വര്‍ണാഭമാക്കി. ചടങ്ങ് ദുബൈ ടി.വി തത്സമയം സംപ്രേഷണം ചെയ്തു.
മൂന്നൂ തീം പാര്‍ക്കുകളായ മോഷന്‍ഗേറ്റ്, ലെഗോ ലാന്‍റ്, ബോളിവുഡ് പാര്‍ക്ക് എന്നിവ ഇതോടെ പൊതുജനത്തിന് തുറന്നുകൊടുത്തു. ലെഗോ ലാന്‍റ് വാട്ടര്‍പാര്‍ക്കും ഇവയെയെല്ലാം ബന്ധിപ്പിക്കുന്ന റീട്ടെയില്‍-ഭക്ഷണശാല ശൃംഖലയായ റിവര്‍ലാന്‍റും പാര്‍ക്കിന്‍െറ ഭാഗമാണ്. മൂന്നു വര്‍ഷം കൊണ്ടാണ് നൂറിലേറെ റൈഡുകള്‍ ഉള്‍കൊള്ളുന്ന പാര്‍ക്കിന്‍െറ പണി പൂര്‍ത്തിയാക്കിയത്. ശൈഖ് സായിദ് റോഡില്‍ പാം ജബല്‍ അലിക്ക് എതിര്‍വശത്ത് സ്്ഥിതി ചെയ്യുന്ന പാര്‍ക്കിലേക്ക് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും അബൂദബിയ വിമാനത്താവളത്തില്‍ നിന്നും ഒരേ ദൂരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.