ദുബൈ: കേരളാ ബ്ളാസ്റ്റേഴ്സിന്‍െറ പരാജയം ഗള്‍ഫിലുള്ള ആരാധകരെയും നിശാശയിലാഴ്ത്തി. കൊച്ചിയില്‍ കൊല്‍ക്കത്തക്കെതിരെ നടന്ന ഫൈനല്‍ കാണാന്‍ യു.എ.ഇയുടെ പല ഭാഗങ്ങളിലും ഹോട്ടലുകളിലും മലയാളി കൂട്ടായ്മകളിലും ബിഗ് സ്ക്രീന്‍ ഉള്‍പ്പെടെ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അവിടെ പോകാന്‍ സാധിക്കാത്തവര്‍ താമസസ്ഥലത്ത് ടെലിവിഷനിലും ഇന്‍ര്‍നെറ്റിലൂടെയും കളികണ്ടു.
പക്ഷെ ഷൂട്ടൗട്ട് വരെ നീണ്ട വാശിയേറിയ മത്സരം അവസാനം തോല്‍വിയില്‍ കലാശിച്ചതോടെ എങ്ങും നിരാശ പടര്‍ന്നു. പിന്നെ വാട്ട്സാപ്പ് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ തമാശയും ദു:ഖവും കലര്‍ന്ന സന്ദേശങ്ങളുടെ പ്രളയമായിരുന്നു.
മലയാളിയായ റാഫിയൂടെ ഗോളില്‍ ആദ്യപകുതിയില്‍ ബ്ളാസ്റ്റേഴ്സ് മുന്നില്‍കയറിയപ്പോള്‍ സംഘം ചേര്‍ന്ന് കളികണ്ടിടത്തെല്ലാം ബഹളമയമായി. അധികം താമസിയാതെ കൊല്‍ക്കത്ത തിരിച്ചടിച്ചതോടെ പിരിമുറക്കമായി. അധിക സമയം കഴിഞ്ഞ് ഷൂട്ടൗട്ടിലേക്ക് കളി നീണ്ടതോടെ പിരിമുറുക്കം ഉച്ചസ്ഥായിയിലായി. ഇതിനിടെ നെറ്റില്‍ കളി തടസ്സപ്പെട്ട ചിലര്‍ സുഹൃത്തുക്കളെ ഫോണില്‍ വിളിച്ചും വാട്ട്സാപ്പിലൂടെയൂം ഫലമറിയാന്‍ ധൃതികൂട്ടി.
ഷാര്‍ജയിലും ദുബൈയിലും ചില ഹോട്ടലുകളില്‍ വലിയ സ്ക്രീനില്‍ കളി തത്സമയം കാണാന്‍ സൗകര്യമൊരുക്കിയിരുന്നു. നെഹ്റു സ്റ്റേഡിയത്തിലേക്കെന്നപോലെ മഞ്ഞ ബനിയനും ധരിച്ചത്തെിയ ആരാധകരെ ഷാര്‍ജയിലെ കുര്‍കും റസ്റ്റോറന്‍റ് മഞ്ഞ വെല്‍ക്കം ഡ്രിങ്ക് നല്‍കിയാണ് വരവേറ്റത്. കളി കഴിഞ്ഞപ്പോള്‍ കാറ്റുപോയ പന്തുപോലെയായിരുന്നു ബ്ളാസ്റ്റേഴ്സ് ആരാധകരുടെ മനസ്സ്. വിജയാഘോഷത്തിനായി ഒരുക്കിയ മഞ്ഞ ലഡു മനസില്ലാമനസോടെ കഴിച്ച് പലരും ദുഖം കടിച്ചമര്‍ത്തി.
ഇനി അടുത്ത സീസണില്‍ നോക്കാമെന്ന് പരസ്പരം ആശ്വാസപ്പെടുത്തലും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.