ദുബൈ: കലയും സമാധാനവും ഒരുമിച്ച് പ്രോത്സാഹിപ്പിക്കുന്ന യു.എ.ഇ , ലോകത്തിലെ വിവിധ രാജ്യങ്ങളിലെ കുട്ടികള്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനത്തിന് വേദിയായി. ലോക സമാധാനത്തിനായി ഇറ്റലിയിലെ ‘കളേര്‍സ് ഓഫ് പീസ്’ ദുബൈയിലെ ആര്‍ട്ടി സിമ ആര്‍ട്ട് ഗാലറിയും ആര്‍ട്ട് യു.എ.ഇയും സംയുക്തമായി ഏഴ് എമിറേറ്റുകളില്‍ നടത്തുന്ന ചിത്രപ്രദര്‍ശനങ്ങളില്‍ നാല് മുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികളാണ് പങ്കെടുക്കുന്നത്. യു.എ.ഇ വിദ്യഭ്യാസ,സാംസ്കാരിക വകുപ്പിന്‍െറ മേല്‍നോട്ടത്തില്‍ നടക്കുന്ന പ്രദര്‍ശനം വിവിധ എമിറേറ്റുകളില്‍ ഒരു മാസം നീണ്ടുനില്‍ക്കും 86 രാജ്യങ്ങളിലെ കുട്ടികളുടെ ചിത്രങ്ങളാണ് ഇപ്പോള്‍ പ്രദര്‍ശനത്തിനുള്ളത് . ഇതുവരെ 4,000 ചിത്രങ്ങള്‍ സ്വരൂപിച്ചു കഴിഞ്ഞുവെന്ന് ആര്‍ട്ടിസിമ ആര്‍ട്ട് ഗാലറി കോ ഫൗണ്ടര്‍ ഒൗറേല കുക്കു അറിയിച്ചു. ഇറ്റാലിയന്‍ കലാകാരനായ അന്‍േറാണിയോ ജിയനെല്ലി റോമിലെ നാഷണല്‍ പാര്‍ക്ക് ഓഫ് പീസ് ആന്‍റ് സാന്‍റാ അന്നാ
ഡി സ്റ്റാസെമയുമായി ചേര്‍ന്നാണ് ഈ ഉദ്യമം നടപ്പിലാക്കുന്നത്. യു.എ.ഇയിലെ ടൂര്‍ കഴിഞ്ഞാല്‍ 2017 ജനുവരിയില്‍
സിറിയയില്‍ ഈ പ്രദര്‍ശനം നടക്കുമെന്ന് അന്‍േറാണിയോ അറിയിച്ചു . ഇറ്റലി, ഫ്രാന്‍സ്, അള്‍ജീരിയ, പോളണ്ട്, അഫ്ഗാനിസ്ഥാന്‍, മെക്സിക്കോ, അല്‍ബേനിയ, കൊസോവോ, സ്വീഡന്‍
എന്നീ രാജ്യങ്ങളുടെ അംബാസഡര്‍മാരും ദുബൈ ആര്‍ട്ട് ആന്‍റ് കള്‍ച്ചര്‍ ഉദ്യോഗസ്ഥരും, യു.എ.ഇ സാംസ്കാരി മേധാവികളും പങ്കെടുത്ത ചടങ്ങില്‍ ഇന്ത്യയില്‍ നിന്നുമുള്ള കലാകാരി സായ ഫതൂം മെഹ്റൂഖ ഉദ്ഘാടനം ചെയ്തു . 2020 ദുബൈ എക്സ്പോയില്‍ ഗിന്നസ് റെക്കോഡ് പ്രദര്‍ശനം സംഘടിപ്പിക്കുമെന്ന് ആര്‍ട്ട് യു.എ.ഇ സ്ഥാപകന്‍ സത്താര്‍ അല്‍ കരന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.