ദുബൈ: ഫേസ്ബുക്കില്‍ ബ്യൂട്ടി ഒഫ് അജ്മാന്‍ എന്നൊരു അക്കൗണ്ടുണ്ട്, ദേശാടനക്കിളികളുടെയും ഈന്തമരച്ചോലയുടെയും നിറവിസ്മയം വാരി വിതറിയ വാനലോകത്തിന്‍െറയും പശ്ചാത്തലത്തില്‍ അജ്മാന്‍െറ ഭംഗിയും പ്രൗഢിയും വര്‍ണിക്കുന്ന ചിത്രങ്ങളാണതില്‍ അടുക്കി വെച്ചിരിക്കുന്നത്. തന്നെക്കാളേറെ പ്രകൃതിയെ സ്നേഹിച്ച സലീം അബ്ദു റഹ്മാന്‍ എന്ന തൃപ്രയാര്‍ സ്വദേശി പകര്‍ത്തിയതാണ് ആ ചിത്രങ്ങളെല്ലാം. തന്‍െറ ദേശത്തിന്‍െറ കാഴ്ചകളുമായി ഒരുക്കിയ ബ്യൂട്ടി ഒഫ് തൃപ്രയാര്‍ എന്ന പ്രൊഫൈലിലെ ചിത്രങ്ങള്‍ നൂറുകണക്കിനാളുകളാണ് ഷെയര്‍ ചെയ്യാറ്. ആ മനുഷ്യനുണ്ട് നിറം വറ്റിയ ഒരു ചിത്രം പോലെ ഇവിടെയൊരു ആശുപത്രി മുറിയില്‍. കാല്‍ നൂറ്റാണ്ടായി കാമറയേന്തി നടന്ന സലീം ലോകത്തിനായി ഇത്രയേറെ മനോഹര കാഴ്ചകള്‍ സമ്മാനിച്ചെങ്കിലും ഉഗ്രന്‍ ഫോട്ടോഗ്രാഫര്‍ എന്ന ഖ്യാതിയല്ലാതെ തനിക്കും കുടുംബത്തിനുമായി ഒന്നും സമ്പാദിച്ചുവെച്ചില്ല. 61 വയസുകാരനായ സലീം ആന്‍ജിയോപ്ളാസ്റ്റി കഴിഞ്ഞ് ഷാര്‍ജയിലെ അല്‍ ഖാസിമി ആശുപത്രിയിലാണ്. ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാല്‍ ആശുപത്രി ബില്ലടക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍.
ഭാര്യയും വിദ്യാര്‍ഥികളായ രണ്ട് മക്കളും സലീമിന്‍െറ വരുമാനം മാത്രം ആശ്രയിച്ചാണ് കഴിഞ്ഞു പോരുന്നത്. സുഹൃത്തുക്കളുടെ സഹായത്തോടെ ഭാര്യ സീനത്ത് കഴിഞ്ഞ ദിവസം ഷാര്‍ജയിലത്തെി ആശുപത്രിയില്‍ പരിചരിക്കുന്നുണ്ട്. സഹജീവികള്‍ക്ക് സന്തോഷം പകരാനുതകുന്ന ചിത്രങ്ങള്‍ ഇനിയുമേറെ എടുക്കണമെന്ന് മോഹമുണ്ട് സലീമിന്. അതിന് ലോകത്തിന്‍െറ പിന്തുണ കൂടി വേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.