അബൂദബി: സമാധാന സന്ദേശം പകര്‍ന്ന് യു.എ.ഇ പതാകയുമായി പാക് സ്വദേശി ഏഴ് എമിറേറ്റുകളിലൂടെയുള്ള കാല്‍നടയാത്ര പൂര്‍ത്തിയാക്കി. മരപ്പണിക്കാരനായ മുഹമ്മദ് ഇദ്രീസ് മാലിക് ആണ് 1050 കിലോമീറ്റര്‍ പിന്നിട്ട് കഴിഞ്ഞ ദിവസം അബൂദബിയിലത്തെിയത്. യു.എ.ഇ ദേശീയദിനമായ ഡിസംബര്‍ രണ്ടിനാണ് ഇദ്ദേഹം യാത്ര തുടങ്ങിയത്.
അബൂദബിയിലത്തെിയ മുഹമ്മദ് ഇദ്രീസിനെ പാകിസ്താന്‍ എംബസിയില്‍ അംബാസഡര്‍ മുആസം അഹമ്മദ് ഖാന്‍ സ്വീകരിച്ചു. ദുബൈയില്‍ ജോലി ചെയ്യുന്ന മുഹമ്മദ് ഇദ്രീസ് നാലാം തവണയാണ് യു.എ.ഇ സഞ്ചാരം നടത്തുന്നത്. യാത്രയുടെ സമാപനത്തില്‍ തന്‍െറ പുതിയ യാത്രയെ കുറിച്ച് മുഹമ്മദ് ഇദ്രീസ് പ്രഖ്യാപനം നടത്തി. ദുബൈയില്‍നിന്ന് ലണ്ടനിലേക്കുള്ള 8000 കിലോമീറ്റര്‍ നടന്നുപോവുകയാണ് അടുത്ത ലക്ഷ്യം. എട്ട് മാസം കൊണ്ട് ഈ ദൂരം പിന്നിടാനുള്ള ആസൂത്രണമാണ് ചെയ്യുന്നതെന്നും അദ്ദേഹം അറിയിച്ചു.
എമിറേറ്റുകളില്‍നിന്ന് എമിറേറ്റുകളിലേക്കുള്ള 14 ദിവസത്തെ യാത്രയില്‍ ഭക്ഷണം കഴിക്കലും ഉറക്കവുമൊക്കെ റോഡോരങ്ങളിലായിരുന്നു. യാത്രയിലുടനുളം സമാധാന സന്ദേശം പ്രചരിപ്പിച്ചുവെന്നും പ്രകൃതിയില്‍നിന്ന് ധാരാളം പഠിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അത്യാവശ്യത്തിനുള്ള സാധനങ്ങള്‍ മാത്രമടങ്ങുന്ന ബാഗും യു.എ.ഇ പതാകയും വഹിച്ചുകൊണ്ടുള്ള യാത്രയിലുടനീളം ഇദ്ദേഹത്തിന് പൊലീസ് അകമ്പടിയുണ്ടായിരുന്നു.
ഹത്തയില്‍നിന്ന് കല്‍ബയിലേക്കാണ് യാത്ര തുടങ്ങിയത്. അവിടെനിന്ന് ഫുജൈറ, ദിബ്ബ, റാസല്‍ഖൈമ, ഉമ്മുല്‍ ഖുവൈന്‍, അജ്മാന്‍ ഷാര്‍ജ, ദുബെ, അല്‍ഐന്‍ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചാണ് അബൂദബിയിലത്തെിയത്. താന്‍ ധരിച്ചിരുന്ന ഷൂവിന്‍െറ മുന്‍ഭാഗം തേഞ്ഞുപോയതായി അദ്ദേഹം പറഞ്ഞു. സമാധാന സന്ദേശം പ്രചരിപ്പിക്കാനുള്ള തന്‍െറ ഉദ്യമത്തെ ജനങ്ങള്‍ സ്നേഹിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. അവര്‍ തന്നെ ആലിംഗനം ചെയ്തെും ഭക്ഷണ വാഗ്ദാനം നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.