????????? ???????????? ?????? ????????????? ??????? ??????????????????? ????. ??.?. ???? ???????????????. ????? ??????????? ????????? ????? ????????? ?????

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍:  വൈ.എ. റഹീമിനും സംഘത്തിനും ജയം

ഷാര്‍ജ: ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഭരണ സമിതി തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്‍റ് അഡ്വ. വൈ.എ. റഹീം നേതൃത്വം നല്‍കിയ പാനലിന് ജയം. 2552 അംഗങ്ങളുള്ള അസോസിയേഷനിലേക്ക് ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ 1403 പേരാണ് വോട്ടുരേഖപ്പെടുത്തിയത്. റഹീമിനു പുറമെ മാത്യൂ ജോണ്‍ (വൈസ്. പ്രസിഡന്‍റ്) ബിജു സോമന്‍ (ജനറല്‍ സെക്രട്ടറി), നാരായണന്‍ നായര്‍ (ട്രഷറര്‍), ജോ. ട്രഷറര്‍ മുഹമ്മദ് ജാബിര്‍, ജോ. ട്രഷററര്‍ അനില്‍ വാര്യര്‍, ഓഡിറ്റര്‍ അഡ്വ. സന്തോഷ് കെ. നായര്‍ എന്നിവാരാണ് പ്രധാന ഭാരവാഹികള്‍. നിര്‍വാഹക സമിതിയിലേക്ക് അഡ്വ. അജി കുര്യാക്കോസ്, ബിജു എബ്രഹാം, ചന്ദ്രബാബു കെ.എസ്, ജോയി ജോണ്‍ തോട്ടുങ്ങല്‍, പ്രകാശന്‍ കുഞ്ഞിരാമന്‍, ശ്രീ പ്രകാശ് പുറയത്ത്, ഉണ്ണികൃഷ്ണന്‍ പി.ആര്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. 258 വോട്ടാണ് റഹീമിന്‍െറ ഭൂരിപക്ഷം. നിലവിലെ പാനല്‍ തെരഞ്ഞെടുക്കപ്പെട്ടതോടെ സ്കൂളിന്‍െറ പുതിയ കെട്ടിടം വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഉറപ്പായി. 


 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.