അജ്മാന്‍: വ്യാജ ഉല്‍പന്നങ്ങള്‍ കടത്തിയ കേസില്‍ ഈ വര്‍ഷം അജ്മാനില്‍ 27 ഇന്ത്യക്കാര്‍ അറസ്റ്റിലായി. വിവിധ രാജ്യങ്ങളില്‍നിന്നുള്ള 137 പേരാണ് മൊത്തം അറസ്റ്റിലായത്. അജ്മാന്‍ പൊലീസ് സംഘടിപ്പിച്ച കള്ളക്കടത്ത്-കച്ചവട തട്ടിപ്പ് വിരുദ്ധ ഫോറത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വ്യാജ ഉല്‍പന്നങ്ങളുടെ കടത്ത് സുരക്ഷ, സമ്പദ് വ്യവസ്ഥ, പൊതുജനാരോഗ്യം എന്നിവയെ ബാധിക്കുന്ന പ്രശ്നമായി മാറിയിട്ടുണ്ടെന്ന് അജ്മാന്‍ പൊലീസ് ചീഫ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ശൈഖ് സുല്‍ത്താന്‍ ആല്‍ നുഐമി പറഞ്ഞു. ഇതിനെ ചെറുക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളുടെയും പൊതു ജനങ്ങളുടെയും ഇടയില്‍ വലിയ സഹകരണം വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വ്യാജ സാമഗ്രികള്‍ കടത്തിയതിന് അറസ്റ്റിലായവരില്‍ ഭൂരിഭാഗവും വ്യാജ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന രാജ്യങ്ങളില്‍നിന്നുള്ളവരാണ്. 27 ഇന്ത്യക്കാര്‍ക്ക് പുറമെ 38 ചൈനക്കാര്‍, 19 സിറിയക്കാര്‍, 17 ഇറാഖുകാര്‍, 13 ഫിലിപ്പൈന്‍സുകാര്‍, 11 ബംഗ്ളാദേശികള്‍, ഏഴ് പാകിസ്താനികള്‍, രണ്ട് ഫ്രാന്‍സുകാര്‍, രണ്ട് അമേരിക്കക്കാര്‍ ഒരു യു.എ.ഇക്കാരന്‍ എന്നിങനെയാണ് അറസ്റ്റിലായത്. യു.എ.ഇയിലെ വിവിധ തുറമുഖങ്ങളിലൂടെയാണ് വ്യാജ ഉല്‍പന്നങ്ങള്‍ കടത്തുന്നത്. 24 കേസുകളിലായി 6,000 ഉല്‍പന്നങ്ങള്‍ പൊലീസ് പിടിച്ചെടുത്തതായും ശൈഖ് സുല്‍ത്താന്‍ ആല്‍ നുഐമി അറിയിച്ചു.
സാധനങ്ങള്‍ കടത്താന്‍ വിവിധ മാര്‍ഗങ്ങള്‍ കള്ളക്കടത്തുകാര്‍ ഉപയോഗിക്കുന്നു. എന്നാല്‍, പൊലീസ് ഇത്തരം മാര്‍ഗങ്ങളെ കുറിച്ചൊക്കെ ബോധവാന്മാരാണ്. വ്യാജ ഉല്‍പന്നങ്ങള്‍ കടത്തുന്നവരെ പിടിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് 49 പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചതായി ബൗദ്ധിക സ്വത്തവകാശ അസോസിയേഷന്‍ ചെയര്‍മാന്‍ ജനറല്‍ ഡോ. അബ്ദുല്ല അല്‍ ഖുദ്ദൂസ് ആല്‍ അബ്ദുലി അറിയിച്ചു.
ലോകത്തിന്‍െറ എല്ലാ ഭാഗത്തും അനധികൃത ഒൗഷധങ്ങള്‍ കണ്ടുവരുന്നതായും ഇവ മൊത്തം ഒൗഷധങ്ങളുടെ പത്ത് ശതമാനമുള്ളതായും യു.എ.ഇ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ വൈദ്യപരിശോധന-ലൈസന്‍സ് മേഖല അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി ഡോ. അമീന്‍ ഹുസൈന്‍ ആല്‍ അമീരി പറഞ്ഞു. ഒരു വര്‍ഷം അനധികൃത മരുന്നുകളുടെ വില്‍പന 85 ബില്യന്‍ ഡോളറിന്‍േറതാണ്. ഇത്തരം ദുര്‍പ്രവൃത്തി കാരണം പ്രതിവര്‍ഷം 1,200,0000ത്തിലധികം പേര്‍ മരിക്കുന്നു. ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങള്‍ക്ക് മാത്രമല്ല വ്യത്യസ്ത തരം അര്‍ബുദങ്ങള്‍ക്കും യു.എ.ഇയില്‍ അനധികൃത മരുന്ന് ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഒൗഷധ നിര്‍മാണത്തിന് യു.എ.ഇ ആരോഗ്യ മന്ത്രാലയം കര്‍ശന നിയമങ്ങള്‍ ഏര്‍പ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.