റാസൽഖൈമ: മലപ്പുറം തിരൂർ വാണിയന്നൂർ പുല്ലാട്ട് മുഹമ്മദ് റാഫി–ബീരായുമ്മ ദമ്പതികളുടെ മകൻ ഹാരിസ് പുല്ലാട്ട് (26) റാസൽഖൈമ അൽമുനായിൽ താമസ സ്ഥലത്ത് പൊള്ളലേറ്റ് മരിച്ചു. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പൊള്ളലേൽക്കാനിടയായ സാഹചര്യം വ്യക്തമല്ല. നാല് മാസം മുമ്പാണ് അൽമുനായ് അൽ മൻഹൽ കഫ്റ്റീരിയയിൽ ജോലിയിൽ പ്രവേശിച്ചത്. മൃതദേഹം റാക് സെയ്ഫ് ഉബൈദുല്ല ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ജസ്ന. സഹോദരങ്ങൾ: അബ്ദുൽവഹാബ്, സുലൈഖ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.