ഷാർജ: രണ്ടാമത് ഷാർജ മരുഭൂ തിയറ്റർ ആഘോഷങ്ങൾക്ക് വ്യാഴാഴ്ച തുടക്കമാകും. അഞ്ച് രാത്രികളിലായി നടക്കുന്ന പരിപാടികളിൽ അഞ്ച് രാജ്യങ്ങൾ പരിപാടികൾ അവതരിപ്പിക്കും. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിലാണ് പരിപാടി നടക്കുന്നത്.
മരുഭൂമിയുടെ അത്മാവിനെ തൊട്ടറിയാനുള്ള അസുലഭ അവസരമാണ് ഷാർജ തിയറ്റർ ഗ്രൂപ്പ് ഒരുക്കുന്നത്. യു.എ.ഇ, ബഹ്റൈൻ, അൾജീരിയ, മൗറിത്താനിയ, ജോർദാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള മരുഭൂമിയെ അടയാളപ്പെടുത്തുന്ന പരിപാടികളാണ് നടക്കുന്നത്. പരിപാടിക്ക് മുന്നോടിയായി ഇത് മരുഭൂമിയുടെ ആത്മാവിനെ തൊട്ടറിയുന്ന പരിപാടിയാണോയെന്ന് ബന്ധപ്പെട്ടവർ പരിശോധിച്ച് ഉറപ്പ് വരുത്തും. പരിശോധകരുടെ അനുമതി ലഭിക്കുന്ന മുറക്കാണ് പരിപാടികൾ അരങ്ങേറുക. സന്ദർശകർക്ക് പ്രവേശനം സൗജന്യമാണ്.
ഒട്ടകം, കുതിര എന്നിവയുടെ പുറത്തേറി യാത്ര ചെയ്യാം. പരമ്പരാഗത ഭക്ഷണങ്ങൾ കഴിക്കുകയും ചെയ്യാം. നിരവധി പരമ്പരാഗത കളികളാണ് കുട്ടികളെ കാത്ത് ഇരിക്കുന്നത്. പരമ്പരാഗത കരകൗശല വസ്തുക്കളുടെ നീണ്ട നിരയും ഇവിടെയുണ്ടാകും. സന്ദർശകർക്ക് മരുഭൂമിയിൽ രാപ്പാർക്കാൻ കൂടാരങ്ങൾ ഉണ്ടാകും. ഇതിൽ ശുചിമുറികളും ഉണ്ടാകും. മരുഭൂമിയുടെ രാപ്പകലുകളെ അടുത്തറിയാനുള്ള അവസരമാണ് ഇത് വഴി സംജാതമാകുന്നത്. ഉദ്ഘാടന പരിപാടികളിൽ ശൈഖ് സുൽത്താൻ പങ്കെടുക്കും.
അദ്ദേഹം രചിച്ച ഇതിഹാസ കാവ്യത്തിെൻറ നാടകാവിഷ്കാരവും നടക്കും. മലീഹ റോഡിലെ അൽ കുഹയിഫിലാണ് പരിപാടികളുടെ പ്രധാന കേന്ദ്രം. അൽ മദാം നസ്വ വഴിയിലാണ് ഇതിെൻറ സ്ഥാനം. ജുബൈൽ ബസ് സ്റ്റേഷനിൽ നിന്ന് ഇവിടേക്ക് ബസ് ലഭിക്കും.
പരിപാടിയുടെ വരവറിയിച്ച് മലീഹ റോഡിൽ കമാനങ്ങളും കൊടിതോരണങ്ങളും ഉയർന്ന് കഴിഞ്ഞു. മങ്ങിയ കാവി നിറത്തിലുള്ള മലീഹയിലെ മണൽ കാടുകളിൽ ഇപ്പോൾ തന്നെ സഞ്ചാരികൾ നിറഞ്ഞിരിക്കുകയാണ്. ദീപാലങ്കാരങ്ങളഉം ഒരുക്കിയിട്ടുണ്ട്. സ്വദേശികൾ കൂടാരങ്ങൾ കെട്ടിയും ഹൈടെക് കാരവനുകൾ ഉപയോഗിച്ചുമാണ് ഇവിടെ കഴിയുന്നത്. മരുഭൂമിയിലെ തണുപ്പ് കാലം പണ്ട് മുതലെ ഉത്സവ കാലമാണ്. മലീഹയിൽ നിരവധി കടകമ്പോളങ്ങൾ വന്നതും റോഡുകൾ വികസിച്ചതും സഞ്ചാരികൾക്ക് ഏറെ പ്രയോജനപ്രദമാണ്. Instagram account @shjtheatredept എന്ന വിലാസത്തിൽ ഇതിെൻറ ഭൂപടം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.