ദുബൈ: എലൈവ് തൃക്കരിപ്പൂര്‍ ‘എലൈവ് ഓണ്‍ ലൈവ് മെഗാ സംഗമം 2016’വിവിധ കലാകായിക പരിപാടികളോടെ സംഘടിപ്പിച്ചു. ചീഫ് അഡ്മിന്‍ സി.സലാമിന്‍െറ അധ്യക്ഷതയില്‍ എഴുത്തുകാരന്‍ ബഷീര്‍ തിക്കോടി ഉല്‍ഘാടനം ചെയ്തു, ശംസുദ്ദിന്‍ നെല്ലറ, റെജി മണ്ണേല്‍ ,എം.ടി.പി. മുഹമ്മദ് കുഞ്ഞി, എന്‍.എ. മുനീര്‍ കുവൈത്ത്, എന്‍.കെ.പി ശാഹുല്‍ ഹമീദ് , സി.റഹീം ഹാജി, സി.മുജീബ് റഹ്മാന്‍, എ.ജി.റഹീം, മുഹമ്മദ് സഹീര്‍,എന്‍.എ.ബഷീര്‍, എന്‍ജിനീയര്‍ സി.ഷൗക്കത്ത്, ബഷീര്‍ കരോളം, എ.ജി.അബുബക്കര്‍, ജലീല്‍, ഇസ്മായില്‍ കരോളം, തുടങ്ങിയവര്‍ സംസാരിച്ചു. ഡോ. മുബാറക് ആരോഗ്യ സെമിനാറിന് നേതൃത്വം നല്‍കി. 30 വര്‍ഷം പ്രവാസ ജീവിതം പൂര്‍ത്തിയാക്കിയ 20 എലൈവ് അംഗങ്ങള്‍ക്ക് എന്‍.കെ.പി.അസീസ് ഉപഹാരം നല്‍കി. ‘ഇശല്‍ മേള’ മാപ്പിളപ്പാട്ടുകളുടെ പ്രകാശനം റെജി മണ്ണേലില്‍ നിന്ന് സ്വീകരിച്ച് ശംസുദ്ദീന്‍ നെല്ലറ നിര്‍വഹിച്ചു., മെമ്പര്‍മാര്‍ക്കുള്ള ലോയല്‍റ്റി കാര്‍ഡ് സി.സുബൈര്‍ പുറത്തിറക്കി.
ഷുക്കൂര്‍ ഉടുമ്പുന്തല, എം.ബി. ഉനൈസ് എന്നിവര്‍ ഖവാലിയും ഇസ്മായില്‍ ആയിറ്റി, ഹര്‍ഷ ചന്ദ്ര എന്നിവര്‍ ചേര്‍ന്ന് ഗാനമേളയും അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.