മുഖ്യമന്ത്രിക്ക്  പൗരസ്വീകരണം 23ന്; ഒരുക്കം തുടങ്ങി

ദുബൈ: കേരള മുഖ്യമന്ത്രി പിണറായി വിജയനെ വരവേല്‍ക്കാന്‍ ദുബൈ ഒരുങ്ങുന്നു. പൗര സ്വീകരണം 23 വെള്ളിയാഴ്ചയാണ്. കക്ഷിരാഷ്ട്രീയ ഭേദമെന്യേ സ്വീകരണ പരിപാടി വിജയിപ്പിക്കുന്നതിനായി ഇതിനകം തന്നെ വ്യത്യസ്ത  എമിറേറ്റുകളില്‍ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞതായി കെ. കൊച്ചുകൃഷ്ണന്‍,  കെ. എല്‍. ഗോപി എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.  ഓരോ മേഖലയിലുമുള്ള  സാമൂഹിക സാംസ്കാരിക സംഘടനകള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനാണ് ശ്രമം. കുറഞ്ഞ സമയം മാത്രമേ ഉള്ളൂ എന്നതിനാല്‍ അത് പരിഹരിക്കാന്‍ കഴിയും വിധം വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഓരോ മേഖലയിലും ഊന്നല്‍ നല്‍കുന്നതെന്ന് അവര്‍ പറഞ്ഞു. വിവരങ്ങള്‍ക്ക് cmindubai@gmail.com എന്ന വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്. 
 
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.