???? ???????????? ?????????????? ???? ??????????????? ?????? ????????? ??????? ????????? ?????? ????? ???? ??????

ബോളിവുഡിന്‍െറ താളത്തില്‍ മേളയുടെ രണ്ടാം രാത്രി

ദുബൈ: ഉദ്ഘാടന ചടങ്ങില്‍ തിളങ്ങി നിന്നത് ഇന്ത്യന്‍ സിനിമാ ലോകത്തെ നിത്യവിസ്മയം രേഖയായിരുന്നുവെങ്കില്‍ രണ്ടാം രാത്രി ദുബൈ അന്താരാഷ്ട്ര ചലചിത്രമേളയുടെ മുഖ്യവേദിക്ക് മുഴുവന്‍ ബോളിവുഡിന്‍െറ താളവും മുഴക്കവുമായിരുന്നു. ദില്‍വാലേയുടെ സംവിധായകന്‍ ആദിത്യ ചോപ്ര അണിയിച്ചൊരുക്കിയ ബേ ഫിഖറിന്‍െറ ലോകത്തെ ആദ്യ പ്രദര്‍ശനം കാണാന്‍ ഹിന്ദി പാട്ടുകളും മൂളി എത്തിയവരില്‍ ഇന്ത്യന്‍ വംശജരേക്കാളേറെ അറബികളും മറ്റു ദേശക്കാരുമായിരുന്നു. അങ്ങിനെ തിരയുടെ തിളക്കത്തില്‍ അതിരുകള്‍ മാഞ്ഞു. സിനിമയിലെ പ്രമേയത്തിലെന്ന പോലെ ഇന്‍ഡോ-യൂറോപ്യന്‍  ഡിസൈനിലെ നീളന്‍ കുപ്പായം അണിഞ്ഞത്തെിയ നായകന്‍ രണ്‍വീര്‍സിംഗിനൊപ്പം സെല്‍ഫിയെടുക്കാന്‍ ആരാധകര്‍ തിക്കിത്തിരക്കി. നായിക വാണി കപൂറും വേദിയിലത്തെിയിരുന്നു.
സ്ത്രീജീവിതത്തിന്‍െറ അനിശ്ചിതാവസ്ഥയും പെണ്‍കരുത്തും പ്രമേയമാകുന്ന എ നൈറ്റ് ഇന്‍ എ ടാക്സി ഉള്‍പ്പെടെ പ്രദര്‍ശിപ്പിക്കപ്പെട്ട മുഹ്റ് ഇമാറത്തി ചിത്രങ്ങള്‍ ഏറെ പേരെ ആകര്‍ഷിച്ചു. 
ഇന്നു മുതല്‍ മൂന്നു ദിവസം പൊതു അവധി ആയതിനാല്‍ മേളയില്‍ സിനിമാസ്വാദകരുടെ തിരക്ക് വര്‍ധിക്കും. വൈകുന്നേരം 6.30 മുതല്‍ ബീച്ചില്‍ ഹൃസ്വചിത്ര മത്സരമുണ്ടാവും. തുടര്‍ന്ന് മാലി ബ്ളൂസ് എന്ന ജര്‍മന്‍ ചിത്രത്തിന്‍െറ പൊതു പ്രദര്‍ശനം നടക്കും. വ്യാഴാഴ്ച ഏറെ തിരക്ക് അനുഭവപ്പെട്ട നെരൂദ, റോഡ് ടു മണ്ടേല എന്നിവ  വോക്സ് തീയറ്ററുകളില്‍ ഇന്നും പ്രദര്‍ശിപ്പിക്കുന്നുണ്ട്.പ്രദര്‍ശന വിവരം diff.ae എന്ന സൈറ്റില്‍ ലഭ്യമാണ്.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.