ഷാര്‍ജ: നാലാമത് ഷാര്‍ജ ലോക സംഗീതോത്സവം ജനുവരി ആറ് മുതല്‍ 14 വരെ നടക്കുമെന്ന് അധികൃതര്‍.
13 രാജ്യങ്ങളില്‍ നിന്ന് 24 അറബിക്, പടിഞ്ഞാറന്‍ സംഗീത ബാന്‍ഡുകള്‍ പങ്കെടുക്കും. ഷാര്‍ജ നിക്ഷേപ വികസന അതോറിറ്റിയുടെ (ശുറൂഖ്) സഹകരണത്തോടെ ഫുറാത് ഖദ്ദൂരി മ്യൂസിക് സെന്‍ററാണ് പരിപാടി സംഘടിപ്പിക്കുന്നത്. അല്‍ മജാസ് ആംഫി തിയറ്റര്‍, മസ്റഹ് അല്‍ ഖസ്ബ തിയറ്റര്‍, ദ് ഫ്ളാഗ് ഐലന്‍ഡ് തിയറ്റര്‍ എന്നിവിടങ്ങളിലും അല്‍ മജാസ് വാട്ടര്‍ ഫ്രണ്ട്, അല്‍ ഖസ്ബ എന്നിവിടങ്ങളിലെ തുറസ്സായ സ്ഥലത്തുമാണ് പരിപാടി അരങ്ങേറുക. ഇന്ത്യ, ഫ്രാന്‍സ്, സ്പെയിന്‍, ഹോളണ്ട്, യുക്രെയിന്‍, അമേരിക്ക, യു.എ.ഇ, ലബനോന്‍, ഇറാഖ്, സിറിയ, കൊളംബിയ, ഈജിപ്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രശസ്തരായ 24 സംഗീതജ്ഞര്‍ പങ്കെടുക്കും. പരമ്പരാഗത ഇന്ത്യന്‍ സിതാര്‍, അറബിക് ജാസ്, ജിപ്സി ലാറ്റിന്‍, ഫ്ളെമന്‍കൊ തുടങ്ങിയവ ആസ്വദിക്കാനാകുമെന്ന് ഫുറാത് ഖദ്ദൂരി പറഞ്ഞു. പ്രവേശനം ടിക്കറ്റുകള്‍ www.ticketmaster.ae യിലൂടെയും അതാത് വേദികളിലും ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.