ദുബൈ: അക്ഷരവും അറിവും ആയുധമാക്കി വരും രാജ്യത്തെയും അറബ് സമൂഹത്തെയും ലോകഭൂപടത്തില്‍ ഒന്നാം സ്ഥാനക്കാരാക്കാനുള്ള ചിന്തകളും സംവാദങ്ങളുമുയര്‍ന്ന രണ്ടാമത് നോളജ് സമ്മിറ്റ് ദുബൈയില്‍ സമാപിച്ചു. മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഫൗണ്ടേഷ (എം.ബി.ആര്‍.എഫ്)ന്‍െറ ആഭിമുഖ്യത്തില്‍ അറിവ്-വര്‍ത്തമാനത്തിനും ഭാവിക്കും എന്ന പ്രമേയത്തില്‍ നടന്ന സമ്മിറ്റിന്‍െറ മൂന്നാം നാളില്‍ അറബ് അറിവ് സൂചിക പ്രകാശനം ചെയ്തു. 22 അറബ് രാജ്യങ്ങളിലെ വിദ്യാഭ്യാസം, സമ്പദ്വ്യവസ്ഥ, ഗവേഷണം, വികസനം, നൂതനാശയം തുടങ്ങിയ മേഖലകളിലെ മുന്നേറ്റഗതി സംബന്ധിച്ച് ചിത്രം നല്‍കുന്നതാണ് സൂചിക. ഈ രാജ്യങ്ങള്‍ നേരിടുന്ന വിവിധ വെല്ലുവിളികളെ മറികടക്കാന്‍ ഈ വിവരശേഖരം സഹായിക്കുമെന്ന് വിദഗ്ധര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
സമ്മിറ്റിന്‍െറ രണ്ടാം ദിനം പുറത്തിറക്കിയ വായനാ സൂചികയിലെന്ന പോലെ അറിവു സൂചികയിലും യു.എ.ഇ ശ്രദ്ധേയമായ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.