????????????? ??????????? ??????? ????? ????????????????? ??????? ?????????? ???????? ??.?.?.????????? ???? ?????????????????? ???????? ???????????????

ഉമ്മന്‍ ചാണ്ടി ദുബൈയില്‍

ദുബൈ: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രണ്ടു ദിവസത്തെ ഒൗദ്യോഗിക സന്ദര്‍ശനത്തിനായി  ദുബൈയില്‍ എത്തി. വ്യാഴാഴ്ച രാത്രി  എട്ടിന് ഷാര്‍ജയില്‍ നടക്കുന്ന ഇന്‍കാസ് കണ്‍വെന്‍ഷനില്‍ ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും   പങ്കെടുക്കും. ചെന്നിത്തല ഇന്ന് ഉച്ചക്ക് എത്തും.  അബുദാബി മലയാളി സമാജത്തില്‍ വെള്ളിയാഴ്ച രാത്രി എട്ടിന് നടക്കുന്ന ¥േശഖ് സായിദ് എഡ്യൂക്കേഷന്‍ അവാര്‍ഡ് ഉമ്മന്‍ ചാണ്ടി വിതരണം ചെയ്യും.  രമേശ് ചെന്നിത്തല വെള്ളിയാഴ്ച  ഹരിത ചന്ദ്രിക പരിപാടിയില്‍ സംബന്ധിക്കും. ഉമ്മന്‍ ചാണ്ടിക്ക് ഇന്‍കാസ് യു.എ.ഇ.കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദുബൈ വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. പുന്നക്കന്‍ മുഹമ്മദലി, ഇന്‍കാസ് ചന്ദ്രന്‍ ,ശുക്കൂര്‍ ചാവക്കാട്, ജേക്കബ് പത്തനാപുരം, ടി.പി.അശറഫ് ,ടി.എം.നിസാര്‍, എന്‍.പി.മുഹമ്മദലി, ഇ.പി.ജോണ്‍ സന്‍, അനില്‍ അലക്സ്, എന്‍.ആര്‍. മായിന്‍ ദീപുവിശ്വനാഥ്, സി.പി.ജലീല്‍, റഫീക്ക് പട്ടേല്‍, ടൈറ്റസ് പുല്ലൂരാന്‍ ,നൂറുല്‍ ഹമീദ്, ഐസക്ക് പട്ടാണിപറമ്പ് തുടങ്ങിയവര്‍ സ്വീകരണത്തിന് നേതത്വം നല്‍കി. വ്യാഴാഴ്ച  രാത്രി എട്ടു മണിക്ക്   ഷാര്‍ജയില്‍ നടക്കുന്ന  ഇന്‍കാസ് യു .എ.ഇ കമ്മിറ്റി കണ്‍വെന്‍ഷനില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുക്കും.
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.