അബൂദബി: അമേരിക്കയില്‍ യു. എ. ഇ. പൗരനും സര്‍വകലാശാല വിദ്യാര്‍ഥിയുമായ സൈഫ് നാസിര്‍ അല്‍ ആമിരി വെടിയേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് അബൂദബിയിലെ അമേരിക്കന്‍ നയതന്ത്രാലയ വ്യക്താവാനിനെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഒഹായോ സംസ്ഥാനത്ത് വെച്ചാണ് അബൂദബിയിലെ ശവാമിഖ് പ്രദേശ വാസിയായ 26 കാരന്‍ സൈഫ് ഞായറാഴ്ചവെടിയേറ്റ് മരിച്ചത്. ഓഹായോവിലെ കൈസ് വെസ്റ്റേണ്‍ റിസര്‍വ് സര്‍വകലാശാലയില്‍ നിയമത്തില്‍ ഉന്നത വിദ്യാഭ്യാസം നടത്തി വരുകയായിരിന്നു സൈഫ്. തൊട്ടടുത്ത പ്രദേശമായ ക്ളീവ്ലന്‍ഡിലാണ് സൈഫ് താമസിച്ചിരുന്നത്.
പോലീസ് ഉദ്യോഗസ്ഥന്‍റെ വെടിയേറ്റാണ് സൈഫ് കൊല്ലപ്പെട്ടത്. ക്ളീവ്ലന്‍ഡ് ഡോട്ട് കോം എന്ന സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം നിയന്ത്രണം വിട്ട രൂപത്തില്‍ ഒരാള്‍ കാറോടിക്കുന്നുവെന്ന സന്ദേശം ഹൈവേ പോലീസ് ലഭിച്ചുവത്രേ. അല്പ സമത്തിനകം ഡിവൈഡറില്‍ തട്ടിമറിഞ്ഞ കാറില്‍ നിന്ന് ഡ്രൈവര്‍ തൊട്ടടുത്തുള്ള കാട്ടിലേക്ക് ഓടിയത്രേ. പോലീസ്ദ്യോഗസ്ഥന്‍ സൈഫിനെ കാട്ടിലേക്ക് പിന്തുടര്‍ന്നു തലയ്ക്കു നേരെ നിറയൊഴിക്കുകയായിരുന്നു. കേസില്‍ അന്വേഷണം അവസാനിക്കുന്നവരെ ഇയാളെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.