ഇന്ത്യക്കാരന്‍ നീന്തല്‍ കുളത്തില്‍ മുങ്ങി മരിച്ചു

ഷാര്‍ജ: ഷാര്‍ജ അല്‍ നഹ്ദയിലെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന നീന്തല്‍ കുളത്തില്‍  38 വയസുള്ള ഇന്ത്യക്കാരന്‍ മുങ്ങി മരിച്ചതായി പൊലീസ് പറഞ്ഞു. ശനിയാഴ്ചയായിരുന്നു അപകടം. മരണകാരണം അറിവായിട്ടില്ല. പതിവായി രാവിലെ ഉണര്‍ന്ന് നീന്തല്‍ കുളത്തില്‍ എത്തുന്ന ആളാണ് ഇയാളെന്നും ഹൃദയാഘാതം ആയിരിക്കാം മരണ കാരണമെന്നും സംശയിക്കുന്നു. അപകട വിവരം അറിഞ്ഞ് പൊലീസ്, ഫോറന്‍സിക്, പാരമെഡിക്കല്‍, ആംബുലന്‍സ് വിഭാഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനത്തെിയെങ്കിലും ഫലമുണ്ടായില്ല. മൃതദേഹം ഫോറന്‍സിക് ലാബിലേക്ക് മാറ്റി. മരിച്ച ആളെ കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.