ദുബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഉള്‍പ്പെടെയുള്ള ഉപ ബാങ്കുകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിക്കുന്നത് ഈ സാമ്പത്തിക വര്‍ഷം തന്നെയുണ്ടാകുമെന്ന് ബാങ്ക് മേധാവികള്‍ ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉപഭോക്താക്കള്‍ക്കിടയില്‍ ലയനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നേക്കാവുന്ന സംശയങ്ങളും ആശങ്കകളും ദൂരികരിക്കാന്‍ ഇരുബാങ്കുകളും വിപുലമായ ഉപഭോക്തൃ സമ്പര്‍ക്ക പരിപാടികളാണ് നടത്തിവരുന്നതെന്ന് എസ്.ബി.ടി മാനേജിങ് ഡയറക്ടര്‍ സി.ആര്‍.ശശികുമാര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരബാദ് മാനേജിങ്ങ് ഡയറക്ടര്‍ സന്താനു മുഖര്‍ജി,എസ്.ബി.ഐ ജനറല്‍ മാനേജര്‍ പി.കെ. മിശ്ര എന്നിവര്‍ പറഞ്ഞു. ലയനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. സര്‍ക്കാരില്‍ നിന്ന് ഒൗദ്യോഗിക അനുമതി ലഭിക്കാനേയുള്ളൂ. അത് വന്നുകഴിഞ്ഞാല്‍ ലയന തീയതി പ്രഖ്യാപിക്കാനാകും.
ലയനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ ഭാഗമായി ആയിരക്കണക്കിന് വരുന്ന എന്‍.ആര്‍.ഐ ഉപഭോക്താക്കളുമായി നേരിട്ട് സംവദിക്കാനാണ് ഇവര്‍ ഗള്‍ഫ് നാടുകളില്‍ എത്തിയത്. മസ്കത്തിലും ഷാര്‍ജയിലും അബൂദബിയിലും ദുബൈയിലും ഇതിനകം ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തിക്കഴിഞ്ഞു.
ദുബൈയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന പ്രതിനിധികാര്യാലയം വഴിയും വിവിധ ജി.സി.സി രാജ്യങ്ങളില്‍ നിയോഗിക്കപ്പെട്ട റിലേഷന്‍ഷിപ്പ് മാനേജര്‍മാര്‍ വഴിയും ഇരുബാങ്കുകളുടെയും സേവനം പ്രവാസികള്‍ക്ക് നിലവില്‍ ലഭ്യമാവുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐയുടെ ഭാഗമാകുന്നതോടെ ഇടപാടുകാര്‍ക്ക് കൂടുതല്‍ ഗുണകരവും മികച്ചതുമായ സേവനം ലഭിക്കുമെന്ന് എസ്.ബി.ടി എം.ഡി ശശികുമാര്‍ പറഞ്ഞു. എസ്.ബി.ഐയുടെ ഒട്ടനവധി ഉത്പന്നങ്ങളും സേവനങ്ങളും ലയിക്കപ്പെടുന്ന ബാങ്കിന്‍െറ ഉപഭോക്താക്കള്‍ക്കും ലഭിക്കും. ലയനം കാരണം ഏതെങ്കിലൂം ശാഖകള്‍ അടച്ചുപൂട്ടില്ല. അക്കൗണ്ടുകള്‍ മാറ്റേണ്ടിവരില്ല. നിലവിലെ അക്കൗണ്ടില്‍ തന്നെ ഇടപാടുകള്‍ നടത്താം. ജീവനക്കാരും മാറില്ല. നിക്ഷേപ,വായ്പാ പലിശനിരക്കിലൂം ഉടനെ മാറ്റമുണ്ടാകില്ല. ചുരുക്കം ചില അക്കൗണ്ട് നമ്പറുകളില്‍ മാറ്റം വന്നേക്കാം. ഇതും അക്കൗണ്ട് ഉടമകളെ മുന്‍കൂട്ടി അറിയിച്ചുകൊണ്ട് മാത്രമായിരിക്കും ചെയ്യുക. നിലവിലെ ചെക്ക് ബുക്കുകളും ഡെബിറ്റ് കാര്‍ഡുകളും ഒരു നിശ്ചിത കാലാവധിവരെ തുടര്‍ന്നും ഉപയോഗിക്കാം. അക്കാര്യം ഉടന്‍ അറിയിക്കുമെന്നും അവര്‍ പറഞ്ഞു.
ഉപഭോക്തൃ സംഗമങ്ങളിലും വാര്‍ത്താ സമ്മേളനത്തിലും എസ്.ബി.ഐ റീജ്യണല്‍ ഹെഡ് ടി.വി.എസ്. രമണറാവു, എസ്.ബി.ടി ചീഫ് റെപ്രസന്‍ന്‍േററ്റീവ് ടി.പി.അജിത് കുമാര്‍ ടി.പി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് ചീഫ് റപ്രസന്‍േററ്റീവ് ശേഖര്‍ ഗോപാല്‍, സിറ്റി എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ എം. രവി എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.