?????????????????? ?????

മിനിബസും ട്രക്കും കൂട്ടിമുട്ടി  അഞ്ചു മരണം; നാല് പേര്‍ക്ക് പരിക്ക്

ദുബൈ: മിനിബസ്സും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു.  ഗര്‍ഹൂദ് പാലത്തിന്‍െറ  ദിശയില്‍ അല്‍ റബാത്ത് റോഡില്‍  ഞായറാഴ്ച അതിരാവിലെയായിരുന്നു അപകടം. എഴു പേര്‍ക്ക് സാരമായ പരിക്കേറ്റു.  ക്ളീന്‍കോ കമ്പനിയിലെ 19 തൊഴിലാളികളുമായി പോവുകയായിരുന്നു ബസ്.  രണ്ട് ഇന്ത്യക്കാരും മൂന്ന് ബംഗ്ളാദേശ് സ്വദേശികളുമാണ് മരിച്ചത്. 
 പുലര്‍ച്ചെ അഞ്ചു മണിക്കാണ് റാഷിദിയ പോലീസ് സ്റ്റേഷനില്‍  അപകട സന്ദേശം ലഭിച്ചതെന്നു സ്റ്റേഷന്‍ ഡയറക്ര്‍ ബ്രിഗേഡിയര്‍ സഈദ് ഹമദ് ബിന്‍ സല്‍മാന്‍ ആല്‍ മാലിക് അറിയിച്ചു.    നാല് പേര്‍ സംഭവ സ്ഥലത്ത്  മരണപ്പെട്ടിരുന്നു. അഞ്ചാമത്തെയാള്‍ റാഷിദ് ഹോസ്പിറ്റലിലാണ് മരിച്ചത്.   പരിക്കേറ്റ നാല് പേരുടെ  അവസ്ഥ ഗുരുതരമാണ്.  മുന്നറിയിപ്പ് ഇല്ലാതെ തിരിയുന്നതാണ് ഇത്തരം ഗുരുതര അപകടങ്ങള്‍ക്ക് കാരണമെന്ന് ബ്രിഗേഡിയര്‍ സഈദ് പറഞ്ഞു. 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.