????? ??????????????? ????????????? ????????? ???????? ???????????? ????? ???????????? ??????

ആഘോഷദുബൈക്ക് ആനന്ദമേളമായി അന്താരാഷ്ട്ര കഥകളി ഉത്സവം തുടങ്ങി

ദുബൈ: യു.എ.ഇയുടെ ദേശീയദിനാഘോഷത്തിന് മാറ്റുകൂട്ടി ദുബൈയില്‍ അന്താരാഷ്ട്ര കഥകളി- കൂടിയാട്ടം ഉത്സവത്തിന് തുടക്കമായി. വ്യാഴാഴ്ച ജെംസ് ഇന്‍റര്‍നാഷനല്‍ വെല്ലിംഗ്ടണ്‍ സ്കൂളിലെ പ്രിന്‍സസ് ഹയ ബിന്‍ത് അല്‍ ഹുസൈന്‍ തിയറ്ററിലാരംഭിച്ച ഉത്സവം കഥകളി, കൂടിയാട്ടം, മോഹിനിയാട്ടം, ഓട്ടന്‍ തുള്ളല്‍, സോപാനസംഗീതം എന്നിവയുള്‍പ്പെടെ കേരളീയ കലകളുടെ ആഘോഷമായി.  കോണ്‍സല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍ ഉദ്ഘാടനം നിര്‍വഹിച്ചു. 
മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയുടെ ആദ്യനാള്‍ പ്രമുഖ കളിയാശാന്‍ പട്ടികാന്തൊടി രാവുണ്ണി മേനോനുള്ള പ്രണാമമായിരുന്നു. ആചാര്യവന്ദനത്തില്‍ കലാമണ്ഡലം ശങ്കര വാര്യര്‍, കലാമണ്ഡലം രാജനാരായണന്‍, കലാമണ്ഡലം അനീഷ് എന്നിവര്‍ മദ്ദളകേളി നടത്തി. 
ഉത്തരാസ്വയംവരം കഥകളിയില്‍ കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ ദുര്യോധനനായും കലാമണ്ഡലം വിജയകുമാര്‍ ഭാനുമതിയായും പകര്‍ന്നാടി. വിനീത നെടുങ്ങാടിയുടെ മോഹിനിയാട്ടം സോദോഹാരണ പ്രഭാഷണമുണ്ടായി. അതുല്യ സതീശന്‍, മാളവിക രവി മേനോന്‍ എന്നിവരുമുണ്ടായിരുന്നു. രുഗ്മാംഗ്ദചരിതം കഘകളിയില്‍ ദുഗ്മാംഗദനായി കലാമണ്ഡലം ഗോപിയാശാനും മോഹിനിയായി മാര്‍ഗി വിജയകുമാറും ആസ്വാദകരെ രസിപ്പിച്ചു.
മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ സിംഗിള്‍ തായമ്പക വിരുന്നോടെയാണ് ആദ്യ ദിവസത്തെ ആഘോഷങ്ങള്‍ സമാപിച്ചത്.
ഇന്ന് നരകാസുരവധം ,സുഭദ്രാഹരണം കഥകള്‍ അരങ്ങേറും. വിനീതാ നെടുങ്ങാടിയുടെ മോഹിനിയാട്ടവും മട്ടന്നൂര്‍ ശ്രീകാന്ത്, മട്ടന്നൂര്‍ ശ്രീരാജ് എന്നിവരുടെ ഡബിള്‍ തായമ്പകയുമുണ്ടാവും.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.