ചിക്കന്‍ നഗറ്റ്സിനെതിരായ പ്രചാരണം  ദുബൈ നഗരസഭ നിഷേധിച്ചു

ദുബൈ: ദുബൈയില്‍ വിപണിയിലുള്ള ചിക്കന്‍ നഗറ്റ്സ് കോഴിയെ അപ്പാടെ അരച്ചുണ്ടാക്കുന്നതാണെന്ന പ്രചാരണം ദുബൈ നഗരസഭ നിഷേധിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വിഡിയോ കൃത്രിമമാണെന്ന് നഗരസഭ ഭക്ഷ്യസുരക്ഷാ വിഭാഗം ഡയറക്ടര്‍ ഖാലിദ് മുഹമ്മദ് ശരീഫ് അല്‍ അവാദി അറിയിച്ചു. 
ജീവനുള്ള കോഴിയെ യന്ത്രത്തില്‍ അരച്ച് ചിക്കന്‍ നഗറ്റ്സ് ഉല്‍പാദിപ്പിക്കുകയെന്നത് നിയമവിരുദ്ധമാണ്. കോഴിയുടെ ചിറകുകളിലും ശരീരത്തിലും സൂക്ഷ്മാണുക്കളുടെ സാന്നിധ്യമുണ്ട്. ജീവനുള്ള കോഴിയെ യന്ത്രത്തില്‍ അരച്ചെടുക്കുകയാണെങ്കില്‍ സൂക്ഷ്മാണുക്കള്‍ ഉല്‍പന്നത്തിലത്തെുകയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. യു.എ.ഇയിലെ ഭക്ഷ്യോല്‍പന്ന ഫാക്ടറികളെല്ലാം അധികൃതരുടെ കര്‍ശന നിരീക്ഷണത്തിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. നിയമവിരുദ്ധമായ പ്രവൃത്തികള്‍ ഇവിടങ്ങളില്‍ നടക്കാന്‍ സാധ്യതയില്ല. വിഡിയോയില്‍ കാണുന്നത് പോലെയാണെങ്കില്‍ നഗറ്റ്സില്‍ കോഴിയുടെ ചിറകിന്‍െറ അവശിഷ്ടങ്ങള്‍ കാണേണ്ടതാണ്. എന്നാല്‍ അത്തരമൊരു റിപ്പോര്‍ട്ട് എവിടെ നിന്നും വന്നിട്ടില്ളെന്നും അദ്ദേഹം അറിയിച്ചു

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.